സെപ്തംബര്‍ ഒന്ന് മുതല്‍ അലാമിപള്ളി ബസ് സ്റ്റാന്റില്‍ മുഴുവന്‍ ബസുകള്‍ യാത്ര അവസാനിപ്പിക്കണം: ചെയര്‍മാന്‍

സെപ്തംബര്‍ ഒന്ന് മുതല്‍ അലാമിപള്ളി ബസ് സ്റ്റാന്റില്‍ മുഴുവന്‍ ബസുകള്‍ യാത്ര അവസാനിപ്പിക്കണം: ചെയര്‍മാന്‍


കാഞ്ഞങ്ങാട്: നഗരത്തില്‍ ഗതാഗതാ പരിഷ്‌ക്കരണത്തിന്റെ ഭാഗമായി സെപ്തംബര്‍ ഒന്ന് മുതല്‍ എല്ലാ ബസുകളും യാത്ര അവസാനിപ്പിക്കേണ്ടത് അലാമിപള്ളി പുതിയ സ്റ്റാന്‍ഡില്‍ ആയിരിക്കണമെന്ന് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍ അറിയിച്ചു.കുടാതെ നിരവധി ട്രാഫിക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങളും സെപ്തംബര്‍ ഒന്ന് മുതല്‍ നഗരത്തില്‍ പ്രാബല്യത്തില്‍ വരും. അവ ഇവയാണ്ആളുകളെ ഇറക്കാൻ മാത്രമേ ഇനി പഴയ ബസ് സ്റ്റാൻഡിൽ ബസുകളെ അനുവദിക്കൂ.

സ്വകാര്യ വാഹനങ്ങൾക്ക് പേ പാർക്കിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇവിടെ മാത്രമേ പാർക്ക് ചെയ്യാൻ അനുവദിക്കൂ.  സർവീസ് റോഡിൽ വാഹനം നിർത്തിയിടാൻ അനുവദിക്കില്ല. ഇതിൽ ഓട്ടോ ഡ്രൈവർമാരുടെ പ്രധാന ആവശ്യമായ യു ടേൺ അധികൃതരുടെ ശ്രദ്ധയിൽപെടുത്തി നടപ്പിലാക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്നു നഗരസഭാധ്യക്ഷന്‍ വി.വി.രമേശന്‍ പറഞ്ഞു.

ഗതാഗത പരിഷ്കരണം  പ്രധാന നിർദേശങ്ങൾ

∙ എല്ലാ ബസുകളും യാത്ര ആരംഭിക്കേണ്ടതും അവസാനിപ്പിക്കേണ്ടതും 1 മുതൽ പുതിയ സ്റ്റാൻഡിൽ ആയിരിക്കണം.
∙ ഇനി മുതൽ പഴയ സ്റ്റാൻഡിന് ഉള്ളിലും പുറത്തും (ബസ് ബേയിൽ) ബസുകൾ പാർക്ക്‌ ചെയ്യാൻ പാടില്ല.

∙നഗരത്തിലെ സർവീസ് റോഡുകളിൽ ഓരോ വാഹനങ്ങൾക്കും പ്രത്യേകം പാർക്കിങ് ഇടം അനുവദിച്ചിട്ടുണ്ട്. അവിടെ മാത്രം നിർത്തിയിടുക.

∙ബസുകൾക്കു ഇനി മുതൽ ടിബി റോഡ് ജംക്‌ഷനിൽ യുടേൺ അനുവദിക്കില്ല.

∙ട്രാഫിക് സർക്കിളിൽ വലത്തോട്ട് (മാവുങ്കാൽ ഭാഗത്തേക്ക്) പോകേണ്ട ചെറു വാഹനങ്ങൾ പെട്രോൾ പമ്പിന് മുൻവശമെത്തിയാൽ വലത്തേ ട്രാക്കിലേക്ക് മാറുക (സ്ഥലം മാർക്ക് ചെയ്യും.) ഇടതു ട്രാക്കിൽ നിന്നു വലത്തോട്ട് തിരിയുന്നത് ചെറുവാഹനങ്ങൾ ഒഴിവാക്കണം.

∙ഓട്ടോകളുടെ സമാന്തര സർവീസ് കർശനമായി തടയും.

∙ഓട്ടോയിൽ യാത്ര ചെയ്യേണ്ടവർ ഓട്ടോ സ്റ്റാൻഡിൽ നിന്നു കയറുക.

∙പ്രകടനങ്ങളും ജാഥകളും സർവീസ് റോഡു വഴി മാത്രം നടത്തുക.

Post a Comment

0 Comments