കോട്ടയം : ഒരു മാസം മുന്‍പ് വയറ്റില്‍ കുടുങ്ങിയ ആറ് സെന്റിമീറ്റര്‍ നീളമുള്ള മീന്‍മുള്ളാണ് കോട്ടയം ഭാരത് ആശുപത്രിയില്‍ താക്കോല്‍ ദ്വാര ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. തൃക്കൊടിത്താനം സ്വദേശി വത്സമ്മ ബാബുവിനാണ് (42) ശസ്ത്രക്രിയ നടത്തിയത്.
വയറ്റില്‍ കുടുങ്ങിയ മുള്ള് ആമാശയം തുരന്ന് കരളില്‍ തറയ്ക്കുകയായിരുന്നു. മുള്ള് വയറ്റില്‍ പോയത് രോഗി അറിഞ്ഞിരുന്നില്ല.
ശസ്ത്രക്രിയയ്ക്ക് ഡോ.ബിബിന്‍ പി.മാത്യു, ഡോ.കെ.കിരണ്‍, ഡോ.മുരളീകൃഷ്ണന്‍, ഡോ.ജ്യോതിഷ് ജോര്‍ജ്, ഡോ.രാജി കൃഷ്ണ, ഡോ.അനൂപ് സി.ഹരിദാസ് എന്നിവര്‍ നേതൃത്വം നല്‍കിയെന്ന് ഭാരത് ആശുപത്രി ഡയറക്ടര്‍ വിനോദ് വിശ്വനാഥന്‍ പറഞ്ഞു.
0 Comments