ഒരു യാത്രക്കാരന്‍ കാരണം 190 വിമാന സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങിയത് 5000ത്തോളം പേര്‍

ഒരു യാത്രക്കാരന്‍ കാരണം 190 വിമാന സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങിയത് 5000ത്തോളം പേര്‍


മ്യൂണിക്: ഒരു യാത്രക്കാരന്റെ അശ്രദ്ധ മൂലം ജര്‍മ്മനിയിലെ മ്യൂണിക് അന്താരാഷ്ട്ര വിമാനത്താവളം ഭാഗികമായി അടച്ചിട്ടു. സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കാതെ യാത്രക്കാരന്‍ എമര്‍ജന്‍സി വാതിലിലൂടെ പുറത്തിറങ്ങിയതാണ് കാരണം. ചൊവ്വാഴ്ച്ചയായിരുന്നു സംഭവം.

പാസ്പോര്‍ട്ട് കണ്‍ട്രോള്‍ വിഭാഗത്തിലെത്തി പരിശോധനകള്‍ പൂര്‍ത്തിയാക്കി വേണം യാത്രക്കാരന്‍ പുറത്തേക്ക് പോകാന്‍. എന്നാല്‍ ടെര്‍മിനലില്‍ നിന്ന് എമര്‍ജന്‍സി എക്സിറ്റ് വഴി പുറത്തേക്ക് പോകുകയായിരുന്നു. ഉടന്‍ തന്നെ ഇയാളെ പൊലീസ് പിടികൂടി. യുവാവിന് അബദ്ധം പറ്റിയതാണെന്നും നടപടികള്‍ നേരിടേണ്ടി വരില്ലെന്നും പൊലീസ് വ്യക്തമാക്കി.

എന്നാല്‍ യുവാവിന് വേണ്ടിയുള്ള തെരച്ചിലില്‍ 5000ത്തോളം യാത്രക്കാരാണ് കുടുങ്ങിയത്. സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ യാത്രക്കാര്‍ വീണ്ടും പരിശോധനകള്‍ക്ക് വിധേയരായി. രണ്ട് മണിക്കൂറോളം വിമാനത്താവളം ഭാഗികമായി അടച്ചിടേണ്ടി വന്നെന്ന് വിമാനത്താവള വക്താവ് പറഞ്ഞു.

Post a Comment

0 Comments