കളഞ്ഞ് കിട്ടിയ ഒരു ലക്ഷത്തി എഴുപതിനായിരം രൂപ തിരിച്ചേല്‍പ്പിച്ച് ഏകനാഥന്‍ താരമായി

കളഞ്ഞ് കിട്ടിയ ഒരു ലക്ഷത്തി എഴുപതിനായിരം രൂപ തിരിച്ചേല്‍പ്പിച്ച് ഏകനാഥന്‍ താരമായി



കാഞ്ഞങ്ങാട്: കളഞ്ഞുകിട്ടിയ ഒരു ലക്ഷത്തി എഴുപതിനായിരത്തി ഇരുനൂറ് രൂപ ഉടമസ്ഥനു കൈമാറി എല്‍.വിടമ്പിളിനു സമീപം താമസിക്കുന്ന ഏകനാഥന്‍ താരമായി. കഴിഞ്ഞ ദിവസം പുതിയ കോട്ട ലിറ്റില്‍ ഫ്‌ളവര്‍ സ്‌ക്കുളിനു സമീപത്ത് നിന്നുമാണ് ഏകനാഥന്് 170 200  രൂപ കളഞ്ഞ് കിട്ടിയത്. ഇത് ഹോസ്ദുര്‍ഗ് പോലീസില്‍ അ ദ്ദേഹം എല്‍പ്പിക്കുകയായിരുന്നു. പണത്തി ന്റെ യഥാര്‍ത്ഥ അവകാശിയായ പുതിയ കോട്ടയിലെ വ്യാപാരിയുമായ കാഞ്ഞങ്ങാടു കടപ്പുറത്തെ അബ്ദുള്‍ റഹിമാന് ഹൊസ്ദുര്‍ഗ് പൊലിസ് സ് റ്റേഷനില്‍ വെച്ച് പണം തിരികെ നല്‍കി.  സ്റ്റേഷന്‍ ഓഫീസര്‍ വിനോദ്കുമാര്‍, എസ്.ഐ ടി.കെ മുകുന്ദന്‍, സി.പി.ഒ. പി മനോജ് എന്നിവര്‍ സന്നിഹിതരായിരുന്നു.

Post a Comment

0 Comments