കാസർകോട്: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഫിറ്റ് ഇന്ത്യ ക്യാമ്പെയിന് ജില്ലയില്‍ തുടക്കം. രാജ്യത്തെ കുട്ടികള്‍ തൊട്ട് വൃദ്ധരായവര്‍ വരെയുള്ളവരുടെ കായിക ക്ഷമത വര്‍ദ്ധിപ്പിച്ച് ആരോഗ്യ സമ്പന്നമായ സമൂഹത്തെ കെട്ടിപ്പടുക്കുകയാണ് ഫിറ്റ് ഇന്ത്യ ക്യാമ്പെയ്ന്‍ ലക്ഷ്യമിടുന്നത്. ന്യുഡല്‍ഹിയില്‍ നടന്ന ഉദ്ഘാടന ചടങ്ങിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം ലൈവായി ടെലികാസ്റ്റ് ചെയ്തു. ജില്ലാതല ഉദ്ഘാടനം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി ഹബീബ് റഹ്മാന്‍ നിര്‍വ്വഹിച്ചു. പ്രധാന മന്ത്രിയുടെ പ്രതിജ്ഞയുടെ മലയാള പരിഭാഷ അദ്ദേഹം ചൊല്ലിക്കൊടുത്തു. സുരക്ഷാ പ്രോജക്ട് മാനേജര്‍ പി ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ഹുസൂര്‍ ശിരസ്തദാര്‍ കെ നാരായണന്‍, മുഹമ്മദ് ശഹദ്, എ വി സിദ്ധാര്‍ഥ് സംസാരിച്ചു.
0 Comments