
 
കാഞ്ഞങ്ങാട്: റേഷന്‍ കാര്‍ഡുമായി് ആധാര്‍ ബന്ധിപ്പിക്കുന്നതിന് ഹോസ്ദുര്‍ഗ് താലൂക്കിലെ വിവിധ പഞ്ചായത്തുകളില്‍ സെപ്തംബറില്‍ അദാലത്ത് നടക്കും.  സെപ്തംബര്‍ മൂന്നിന് പളളിക്കര പഞ്ചായത്തിലെ അദാലത്ത് പഞ്ചായത്ത് സി.ഡി.എസ്് ഹാളിലും സെപ്തംബര്‍ നാലിന്  ഉദുമ പഞ്ചായത്തിലേത് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും സെപ്തംബര്‍ അഞ്ചിന് അജാനൂര്‍ പഞ്ചായത്തിലേത് അജാനൂര്‍ കുടുബശ്രീ ഹാളിലും സെപ്തംബര്‍ ആറിന് കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിലേത് താലൂക്ക് സപ്ലൈഓഫീസിലും  സെപ്തംബര്‍ 16 ന്് നീലേശ്വരം മുനിസിപ്പാലിറ്റിലേത് അനക്‌സ് ഹാളിലും സെപ്തംബര്‍  17  ന് മടിക്കൈ ഗ്രാമപഞ്ചായത്തിന്റേത് കുടുബശ്രീ ഹാളിലും സെപ്തംബര്‍  18 ന്  കയ്യൂര്‍- ചീമേനി ഗ്രാമപഞ്ചായത്തിന്റേത് ഗ്രാമപഞ്ചായത്ത് ഹാളിലും സെപ്തംബര്‍  19 ന്   ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിലേത് പഞ്ചായത്ത് ഹാളിലും സെപ്തംബര്‍ 20 ന് പീലിക്കോട് ഗ്രാമപഞ്ചായത്തിലേത് കാലിക്കടവ് വയോജന കേന്ദ്രത്തിലും സെപ്തംബര്‍  23 ന്  വലിയപറമ്പ് ഗ്രാമപഞ്ചായത്തിലേത് പഞ്ചായത്ത് ഹാളിലും സെപ്തംബര്‍  24 ന്  പടന്ന ഗ്രാമപഞ്ചായത്തിലേത് റഹ്മാനിയ മദ്രസയിലും സെപ്തംബര്‍  25 ന്  തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിലേത് സി.എച്ച്. മുഹമ്മദ്‌കോയ സ്മാരക പഞ്ചയത്ത് ഹാളിലും സെപ്തംബര്‍  26 ന്  പുല്ലൂര്‍-പെരിയ പഞ്ചയത്തിലേത് പഞ്ചായത്ത് ഹാളിലും നടത്തും.ആധാര്‍ കാര്‍ഡ് റേഷന്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത റേഷന്‍കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍ ഉണ്ടെങ്കില്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഒറിജിനല്‍ റേഷന്‍കാര്‍ഡ്  എന്നിവ സഹിതം അദാലത്ത് ദിവസം  രാവിലെ 10 നും ഉച്ചയ്ക്ക് ഒന്നിനും ഇടയില്‍ അതാത് പഞ്ചായത്തുകളില്‍ ഹാജരാകണം.
 
0 Comments