ട്വിറ്റർ സഹ സ്ഥാപകനും സിഇഒയുമായ ജാക് ഡോർസേയുടെ അക്കൗണ്ട് ഹാക്ക് ചെയ്തു. ചക്കിൾ സ്‌ക്വാഡ് എന്ന ഗ്രൂപ്പാണ് ജാക് ഡോർസേയുടെ അക്കൗണ്ട് ഹാക്ക് ചെയ്തത്. ട്വിറ്റർ തന്നെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ഡോർസേയുടെ അക്കൗണ്ട് ഹാക്ക് ചെയ്തതിന് ശേഷം ഹാക്കർമാർ വംശീയ അധിക്ഷേപങ്ങൾ ഈ അക്കൗണ്ടിൽ നിന്നും ട്വീറ്റ് ചെയ്യുകയായിരുന്നു. ട്വിറ്റർ ആസ്ഥാനത്ത് ബോംബുവച്ചിരിക്കുന്നു എന്ന ട്വീറ്റും ഡോർസേയുടെ അക്കൗണ്ടിൽ നിന്നുമുണ്ടായി. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം.
പതിനഞ്ച് മിനിറ്റോളം ഈ ട്വീറ്റുകൾ ഡോർസേയുടെ അക്കൗണ്ടിൽ കിടന്നു. തുടർന്ന് അക്കൗണ്ട് തിരിച്ചു പിടിച്ചെങ്കിലും സിഇഒയുടെ തന്നെ അക്കൗണ്ട് ഹാക്ക് ചെയ്തത് ട്വിറ്ററിന് വലിയ തിരിച്ചടിയായി. നാല് ദശലക്ഷത്തോളം ഫോളോവേഴ്‌സാണ് ഡോർസേക്കുള്ളത്.
0 Comments