കാഞ്ഞങ്ങാട്: സമൂഹത്തിൽ വർദ്ധിച്ച് വരുന്ന അനാചാരങ്ങൾക്കും, ആർഭാടങ്ങൾക്കും ഉമറാളും, ഉലാമാളും ഒരുമിച്ച് നിന്ന് പ്രവർത്തിക്കലാണ് ഉത്തമ സമൂഹത്തിന്റെ സൃഷ്ടിപ്പിനായി നാം ചെയ്യേണ്ടത്, മഹല്ല് തലങ്ങളിൽ ഇന്ന് കണ്ട് വരുന്ന ആർഭാടങ്ങളും, മറ്റ് അനാശാസപ്രവണതകളും നാം കണ്ടില്ലെന്ന് നടിക്കരുത്. നമ്മുടെ ശക്തമായതും ആത്മാർത്ഥത കൂടിയുള്ള തുമായ പ്രവർത്തനങ്ങൾ സമൂഹത്തിന്റെ ഒഴിച്ച് കൂടാനാവാത്ത ഘടകമാണെന്ന് ചന്തേരപൂക്കോയ തങ്ങൾ അഭിപ്രായപ്പെട്ടു.
കാസർകോട് ജില്ലാ ജംഇയ്യത്തുൽ ഖുത്വബാ അ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായി രുന്നു അദ്ദേഹം 'ഖത്തീബുമാർക്ക് സമസ്ത ഏർപ്പെടുത്തിയ പുതിയ തിരിച്ചറിയൽ കാർഡ് എസ് വൈ എസ് സംസ്ഥാന ട്രഷറർ മെട്രോ മുഹമ്മദ് ഹാജി ഹംസത്തു സഅദിക്ക് നൽകി ഉദ്ഘാടനം ചെയ്തു. പിണങ്ങോട് അബൂബക്കർ ,അബ്ദുസമദ് പൂക്കോട്ടൂർ, നാസർ ഫൈസി, വി.എം.അബ്ദു റഹ്മാൻ മുസ്ലിയാർ, ബഷീർ വെള്ളിക്കോത്ത്, അബ്ബാസ് ഹാജി, മുബാറക്ക് ഹസൈനാർ ഹാജി, എസ് കെ ഹംസ ഹാജി, അബ്ദുൾ മജീദ് ബാഖവി, ചുഴലി മുഹ്യുദ്ധീൻ മൗലവി, ഹബീബ് ദാരിമി, നീലേശ്വരം ഖാസി ഇ.കെ.മഹ്മ്മൂദ് മുസ് ലിയാർ എന്നിവർ പ്രസംഗിച്ചു.
0 Comments