ബദിയടുക്ക; കേസ് പിന്‍വലിക്കാത്തതിന്റെ പേരില്‍ വീട്ടമ്മയെയും മക്കളെയും അയല്‍വാസികള്‍ വീടുകയറി ആക്രമിച്ചു. പെര്‍ള ഷേണി ബജ്ജാനയിലെ ചുക്രയുടെ മകള്‍ കമലയുടെ പരാതിയില്‍ അയല്‍വാസിയായ ഗോപാലകൃഷ്ണനും മറ്റൊരാള്‍ക്കുമെതിരെയാണ് ബദിയടുക്ക പോലീസ് കേസെടുത്തത്. രാജപുരം സ്വദേശിയായ ഗോപാലകൃഷ്ണന്‍ ഏറെ നാളായി കമലയുടെ വീടിന് സമീപത്താണ് താമസം. റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായ ഗോപാലകൃഷ്ണനും കമലയും തമ്മില്‍ വഴിതര്‍ക്കവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നിലവിലുണ്ട്. 2017ല്‍ കമലയുടെ വീടുകയറി ഭീഷണിപ്പെടുത്തിയതുസംബന്ധിച്ച് ഗോപാലകൃഷ്ണനെതിരെ പോലീസ് കേസെടുത്തിരുന്നു.കഴിഞ്ഞ ദിവസം കമലയും മക്കളും വീട്ടിലുണ്ടായ സമയത്ത് ഗോപാലകൃഷ്ണനും അയല്‍വാസിയായ മറ്റൊരാളും അതിക്രമിച്ചുകടന്ന് 2017ലെ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും അക്രമം നടത്തുകയും ചെയ്തുവെന്ന് പരാതിയില്‍ വ്യക്തമാക്കി.
0 Comments