ഭര്‍തൃവീട്ടില്‍ നിന്നിറങ്ങിയ യുവതിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

ഭര്‍തൃവീട്ടില്‍ നിന്നിറങ്ങിയ യുവതിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായി


ആദൂര്‍; ഭര്‍തൃവീട്ടില്‍ നിന്നിറങ്ങിയ യുവതിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കാനത്തൂര്‍ പയ്യോളത്തെ മധുസൂദനന്റെ ഭാര്യ ശശിരേഖയെ(34)യാണ് കാണാതായത്. മൂന്ന് കുട്ടികളുടെ മാതാവായ ശശിരേഖ ആഗസ്ത് 30ന് മക്കളെ സ്‌കൂളില്‍ കൊണ്ടുവിട്ട ശേഷം ഭര്‍തൃവീട്ടില്‍ തിരിച്ചെത്തുകയും തുടര്‍ന്ന് ബന്ധുവീട്ടില്‍ പോകുന്നുവെന്നുപറഞ്ഞ് വീണ്ടും ഇറങ്ങുകയായിരുന്നു. ഏറെ വൈകിയിട്ടും തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് മധുസൂദനന്‍ ബന്ധുവീട്ടില്‍ അന്വേഷിച്ചെത്തിയപ്പോള്‍ ശശിരേഖ അവിടേക്ക് പോയിട്ടില്ലെന്ന് വ്യക്തമായി. പിന്നീട് മധുസൂദനന്‍ ആദൂര്‍ പോലീസില്‍ പരാതി നല്‍കി. ശശിരേഖയെ കണ്ടെത്തുന്നതിനായി സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Post a Comment

0 Comments