കൊച്ചി: കൊച്ചി മെട്രോയുടെ മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.
മഹാരാജാസ് ഗ്രൗണ്ട് മുതല്‍ തൈക്കൂടം വരെയുള്ള 5.5 കിലോമീറ്റര്‍ പാതയാണ് മുഖ്യമന്ത്രി യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തത്. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ കേന്ദ്ര നഗരകാര്യ സഹമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി മുഖ്യാതിഥിയായിരുന്നു.
അഞ്ചര കിലോമീറ്റര്‍ പാതയില്‍ പരിശോധന നടത്തിയ ശേഷം മെട്രോ റെയില്‍ സേഫ്റ്റി കമ്മീഷണര്‍ പുതിയ പാതക്ക് അന്തിമാനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച മുതല്‍ പുതിയ പാതയില്‍ സര്‍വ്വീസ് ആരംഭിക്കാന്‍ കെ.എം.ആര്‍.എല്‍ തീരുമാനിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് രണ്ടാഴ്ചത്തേക്ക് മെട്രോയുടെ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവാണ് വരുത്തിയിട്ടുള്ളത്.
ഉച്ചയ്ക്ക് നിപാ പ്രതിരോധത്തില്‍ ഉള്‍പ്പടെ നഴ്‌സുമാര്‍ വഹിച്ച പങ്കിന് ആദരസൂചകമായി സൗജന്യ യാത്രയും ഒരുക്കിയിട്ടുണ്ട്. 5600 കോടി രൂപയാണ് ഇത് വരെയുള്ള കൊച്ചി മെട്രോയുടെ നിര്‍മ്മാണ ചെലവ്. പുതിയ അഞ്ച് സ്റ്റേഷന്‍ കൂടി വരുന്നതോടെ ആകെയുള്ള സ്റ്റേഷനുകളുടെ എണ്ണം ഇരുപത്തിയൊന്നാകും. ആകെ ദൂരം 23.81 കിലോമീറ്ററും.
0 Comments