മാണിക്കോത്ത് ഫിഷറീസ് സ്കൂൾ ഓണഘോഷ പരിപാടി സംഘടിപ്പിച്ചു

മാണിക്കോത്ത് ഫിഷറീസ് സ്കൂൾ ഓണഘോഷ പരിപാടി സംഘടിപ്പിച്ചു


കാഞ്ഞങ്ങാട് :  മനുഷ്യസ്നേഹവും സാഹോദര്യവും  വിളിച്ചോതികൊണ്ട് ഒരേ ബെഞ്ചിലിരുന്ന് കുരുന്നുകൾക്കും നാട്ടുകാർക്കും വിഭവസമൃദ്ധമായ ഓണസദ്യയൊരുക്കിയും വിപുലമായിവിവിധ പരിപാടികളോടെ മാണിക്കോത്ത് ഗവ.ഫിഷറീസ് യു.പി.സ്കൂളിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.

കുട്ടികളുടെ മിഠായി പെറുക്കൽ മഞ്ചാടി പെറുക്കൽ, മ്യൂസിക്കൽ ഹാറ്റ്, മ്യൂസിക്കൽ ചെയർ, കുപ്പിയിൽ വെള്ളം നിറയ്ക്കൽ കറൻസി കലക്ഷൻ എന്നീ മത്സരങ്ങളും അമ്മമാർക്കു വേണ്ടി വിവിധങ്ങളായ മത്സരങ്ങളും അരങ്ങേറി. കുട്ടികളെല്ലാം ചേർന്ന് ഓണപൂക്കളവുമൊരുക്കി, മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്ക്  സമ്മാന വിതരണവും നടത്തി.

പരിപാടിയുടെ ഉൽഘാടന കർമ്മം വാർഡ് മെമ്പർ കരീം മട്ടൻ നിർവ്വഹിച്ചു, പി.ടി.എ പ്രസിഡണ്ട് അശോകൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം വി.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു പി.ടി.എ വൈസ് പ്രസിഡന്റ് മാരായ കരീം മൈത്രി, സുരേഷ് പുതിയടത്ത് മദർ പി.ടി.എ.പ്രസിഡണ്ട് സന്ധ്യ, മുൻ പി ടി എ പ്രസിഡന്റ് മാധവൻ,  കുമാർ മാഷ്  തുടങ്ങിയവർ സംസാരിച്ചു.

യുവചേതന ക്ലബ്ബ് ഭാരവാഹികൾ സഹായി പുരുഷ സ്വയം സഹായ സംഘം ഭാരവാഹികൾ കൊളവയൽ ഉപാസന ക്ലബ്ബ് ഭാരവാഹികൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

0 Comments