കാന്‍ബറ: ദക്ഷിണ ഓസ്‌ട്രേലിയയില്‍ കോഴിയുടെ കൊത്തുകൊണ്ട് സ്ത്രീ കൊല്ലപ്പെട്ടു. 86 കാരിയായ സ്ത്രീ കോഴിക്കൂട്ടില്‍ മുട്ട ശേഖരിക്കാന്‍ കയറിയപ്പോള്‍ കാലില്‍ കൊത്തുകയായിരുന്നു.
കൊത്തില്‍ കാലിലെ ഞെരമ്പുകളില്‍ മുറിവുണ്ടാവുകയും അതിലൂടെ കടുത്ത രക്തസ്രാവം ഉണ്ടാകുകയുമായിരുന്നു. ഇതാണ് മരണകാരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രായമാകുമ്പോള്‍ ഞെരമ്പുകളില്‍ ഖനം കുറയുന്നതാണ് ഇത്തരത്തില്‍ സംഭവിക്കുന്നതിന് കാരണമെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്.
കാലില്‍ വെരിക്കോസ് വെയിന്‍ എന്ന അസുഖം ഇവര്‍ക്കുണ്ടായിരുന്നു. ഞെരമ്പുകള്‍ തൊലിക്ക് പുറത്തേക്ക് തള്ളി നില്‍ക്കുന്ന അവസ്ഥയില്‍ ഈ ഭാഗത്താണ് കോഴിയുടെ കൊത്തേറ്റത്.
0 Comments