സിവില്‍ സര്‍വീസ് ടൂര്‍ണമെന്റ്: ജില്ലാ മീറ്റ് 19, 20 തിയ്യതികളില്‍

സിവില്‍ സര്‍വീസ് ടൂര്‍ണമെന്റ്: ജില്ലാ മീറ്റ് 19, 20 തിയ്യതികളില്‍




കാസർകോട്: സിവില്‍ സര്‍വീസ് ടൂര്‍ണമെന്റുകള്‍ക്ക് ടീമുകളെ തയ്യാറാക്കുന്നതിനായി ജില്ലയിലെ വിവിധയിടങ്ങളില്‍ ഈ മാസം 19, 20 തിയ്യതികളില്‍ ജില്ലാ മീറ്റ് സംഘടിപ്പിക്കും. സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും പതിനാലോളം ഇനങ്ങളിലാണ് മത്സരാര്‍ത്ഥികളെയും ടീമുകളെയും തിരഞ്ഞെടുക്കുന്നത്. 19ന് കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ അത്‌ലറ്റിക് മത്സരങ്ങള്‍ നടത്തും. 20ന് ഷട്ടില്‍            (സിവില്‍ സ്റ്റേഷന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം), ഫുട്‌ബോള്‍ (കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയം), നീന്തല്‍ (നീലേശ്വരം പള്ളിക്കര കുഞ്ഞിപുളിക്കല്‍ കുളം), ബാസ്‌കറ്റ് ബോള്‍ (കാസര്‍കോട് ഗവണ്‍മെന്റ് കോളേജ്), ചെസ്, വോളിബോള്‍, ടേബിള്‍ ടെന്നീസ്, പവര്‍ ലിഫ്റ്റിങ്, ഗുസ്തി, കബഡി, ലോണ്‍ ടെന്നിസ് എന്നിവ കാസര്‍കോട് സ്‌പോര്‍ട്‌സ് അക്കാദമിയിലും ക്രിക്കറ്റ്  കാസര്‍കോട് ഗവണ്‍മെന്റ് കോളേജിലും സംഘടിപ്പിക്കും. തിരഞ്ഞെടുക്കപ്പെടുന്നവരെ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതല സിവില്‍ സര്‍വീസ് മത്സരങ്ങളിലും തുടര്‍ന്ന് ദേശീയ മത്സരങ്ങളിലും പങ്കെടുപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04994-255521.

Post a Comment

0 Comments