ബേഡഡുക്ക ഉപതെരഞ്ഞെടുപ്പ്: സിപിഐ(എം) സ്ഥാനാര്‍ത്ഥി വിജയിച്ചു

ബേഡഡുക്ക ഉപതെരഞ്ഞെടുപ്പ്: സിപിഐ(എം) സ്ഥാനാര്‍ത്ഥി വിജയിച്ചു



കാസർകോട്: ബേഡഡുക്ക ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് കാരക്കാട് ഉപതെരഞ്ഞെടുപ്പില്‍ സിപിഐ (എം) സ്ഥാനാര്‍ത്ഥി വിജയിച്ചു. സിപിഐ             (എം) സ്ഥാനാര്‍ത്ഥി എ ടി സരസ്വതി 612 വോട്ട് നേടി 399 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി ബി കവിത 213 വോട്ട് നേടി.  ഉപതെരഞ്ഞെടുപ്പില്‍ 825 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 489 പുരുഷന്മാരും 571 സ്ത്രീകളുമടക്കം 1060 വോട്ടര്‍മാരാണ് നാലാം വാര്‍ഡിലുള്ളത്.

Post a Comment

0 Comments