കാസർകോട്: നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ ഏര്‍പ്പെടുത്തിയിട്ടുളള ധീരതയ്ക്കുളള ദേശീയ അവാര്‍ഡിന് ആറിനും 18 നും ഇടയില്‍ പ്രായമുളള കുട്ടികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സ്വന്തം ജീവന്‍ തൃണവത്കരിച്ച് മറ്റുളളവരുടെ ജീവന്‍ രക്ഷിക്കുന്നതിനോ, സാമൂഹ്യ വിപത്തിനെതിരെയോ, കുറ്റകൃത്യങ്ങള്‍ക്കെതിരെയോ പോരാടിയ കുട്ടികളെയാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. 2018 ജൂലൈ ഒന്നിനും 2019 ജൂണ്‍ 30 നും ഇടയില്‍ നടന്ന സംഭവത്തെ അടിസ്ഥാനമാക്കിയാണ് അവാര്‍ഡ് നല്‍കുന്നത്. യോഗ്യരായിട്ടുളള കുട്ടികള്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയറിന്റെ വെബ്‌സൈറ്റായ www.iccw.co.in യില്‍ ലഭ്യമായിട്ടുളള നിര്‍ദ്ദിഷ്ട മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷ അനുബന്ധരേഖകള്‍ സഹിതം ഈ മാസം 15 നകം ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ഡി ബ്ലോക്ക് രണ്ടാം നില, സിവില്‍ സ്റ്റേഷന്‍, വിദ്യാനഗര്‍, കാസര്‍കോട് എന്ന മേല്‍വിലാസത്തില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 256990
0 Comments