എസ്എസ്എഫ് കാസർകോട് ജില്ലാ സാഹിത്യോത്സവിന് വെള്ളിയാഴ്ച കൊടിയുയരും; കവി വീരാൻ കുട്ടി ഉദ്ഘാടനം ചെയ്യും

എസ്എസ്എഫ് കാസർകോട് ജില്ലാ സാഹിത്യോത്സവിന് വെള്ളിയാഴ്ച കൊടിയുയരും; കവി വീരാൻ കുട്ടി ഉദ്ഘാടനം ചെയ്യും


തൃക്കരിപ്പൂർ:  എസ് എസ് എഫ് സാഹിത്യോത്സവിന്റെ ഇരുപത്തിയാറാം എഡിഷൻ കാസർകോട് ജില്ല സാഹിത്യോത്സവിന് വെള്ളിയാഴ്ച  2 മണിക്ക് തൃക്കരിപ്പൂർ അൽ-മുജമ്മയിൽ  തുടക്കമാകുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു..ജില്ലയിലെ 9 ഡിവിഷനുകളിൽ നിന്നും 7 വിഭാഗങ്ങളിലായി 10 വേദികളിൽ 1500 പ്രതിഭകൾ മത്സരിക്കും.ബ്ലോക്ക്, യൂണിറ്റ്, സെക്ടർ, ഡിവിഷൻ സാഹിത്യോത്സവുകളിൽ മത്സരിച്ചു വിജയിച്ചവരാണ് ജില്ലാ സാഹിത്യോത്സവത്തിൽ ൽ മത്സരിക്കുക.
വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക്സ്വാഗത സംഘം ചെയർമാൻ അബ്ദുൽ ജലീൽ സഖാഫി മാവിലാടം പതാക ഉയർത്തുന്നതോടെ പരിപാടിക്ക് തുടക്കമാകും..വെള്ളിയാഴ്ച മഗ്രിബ് നിസ്കാരാനന്തരം പ്രമുഖ പണ്ഢിതനും അൽ മുജമ്മഅ് ശിൽപ്പിയുമായ സി.കുഞ്ഞഹമ്മദ് മുസ്ലിയാരുട എഴാം  അനുസ്മരണ സമ്മേളനം  നടക്കും.സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾ ബായാർ നേതൃത്വം നൽകും. ഹംസ മിസ്ബാഹി ഓട്ടപ്പടവ് മുഖ്യപ്രഭാഷണം നടത്തും.ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽസൈഫുള്ളാഹി തങ്ങൾ അത്തൂട്ടി പ്രാർത്ഥന നിർവഹിക്കും.അബ്ദുറന്മാൻ സഖാഫി പൂത്തപ്പലത്തിന്റെ അധ്യക്ഷതയിൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ്കവി വീരാൻ കുട്ടി ഉദ്ഘാടനം ചെയ്യും.എസ്എസ്എഫ് സംസ്ഥാന ജനറൽ സെക്രെട്ടറി എപി മുഹമ്മദ്അശ്ഹർ പത്തനംതിട്ടസന്ദേശ പ്രഭാഷണം നടത്തും.  അബ്ദുൽ ഹമീദ് മൗലവി ആലംപാടി, പള്ളംങ്കോട് അബ്ദുൽ ഖാദർ മദനി,മുഹമ്മദ് കുഞ്ഞി അമാനി കണ്ണൂർ , ജബ്ബാർ മിസ്ബാഹി തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിക്കും ഇ കെ അബൂബക്കർ ,സ്വാദിഖ് അഹ്സനി, ഹുസൈൻ ഹാജി ,അബ്ദുർറഹ്മാൻ ഹാജി, അബ്ദുന്നാസർ അമാനി സംബന്ധിക്കും .നഗരിയിൽ ഒരുക്കുന്ന ഐ പി ബി ബുക്ക് ഫയർ
ജില്ലാപഞ്ചായത്ത് പ്രസിഡന്റ്  AG C ബഷീർ ഉദ്ഘാടനം ചെയ്യും. , മാപ്പിളപ്പാട്ട്, ദഫ് മുട്ട്, അറബന, ഖവാലി, ഖസീദ പാരായണം തുടങ്ങി നൂറോളം മത്സരങ്ങൾ ശനി, ഞായർ ദിവസങ്ങളിൽ സാഹിത്യോത്സവ് നഗരിയിൽ അരങ്ങേറും.  സുബൈർ ബാഡൂർ സ്വാഗതവും ഷാഫി ബിൻ ശാദുലി നന്ദിയും പറയും.

ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് നടക്കുന്ന സമാപന സംഗമത്തിൽ സയ്യിദ് തയ്യിബുൽ ബുഖാരി പ്രാർത്ഥന നിർവഹിക്കും. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ്സ സ യ്യിദ് മുനീറുൽ അഹ്ദലിന്റെ അദ്ധ്യക്ഷതയിൽ സമസ്ത കേന്ദ്ര മുശാവറാഗളിയാഉൽ മുസ്തഫ ഹാമിദ്കോയമ്മ തങ്ങൾ ഉദ്ഘാടനം ചെയ്യും.സി.എൻ.ജാഫർ സ്വാദിഖ്അനുമോദന പ്രഭാഷണം നടത്തും.
സയ്യിദ് പൂക്കുഞ്ഞി തങ്ങൾ അൽ ഹൈദ്രൂസി കല്ലക്കട്ട, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ ബാഹസൻ പഞ്ചിക്കൽ, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി,  ജാഫർ സാദിഖ് ആവള, ബഷീർ പുളിക്കൂർ, അശ്രഫ് സഅദി ആരിക്കാടി, ജമാലുദ്ധീൻ സഖാഫി ആദൂർ, സുലൈമാൻ കരിവള്ളൂർ സംബന്ധിക്കും.

പത്ര സമ്മേളനത്തിൽ  ജലീൽ സഖാഫി മാവിലാടം, ഇസ്മാഈൽ സഅദി, അബ്ദു റഹ്‌മാൻ സഖാഫി പുത്തപ്പലം,. ഹുസൈൻ ഹാജി,  ആശിഖ് ഒരിയര, അബ്ദുന്നാസിർ അമാനി, ജാഷിദ് അമാനി പങ്കെടുത്തു

Post a Comment

0 Comments