
ഓണക്കാലത്ത് വിപണിയില്‍ എത്തുന്ന എല്ലാ ഭക്ഷ്യവസ്തുക്കളുടെയും സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ ഭക്ഷ്യസുരക്ഷാ സര്‍ക്കിള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ഓണം സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതം. ജില്ലയിലെ അഞ്ച് സര്‍ക്കിളുകള്‍ കേന്ദ്രീകരിച്ച് രണ്ട് സ്‌പെഷ്യല്‍ സ്‌ക്വാഡുകളാണ് പരിശോധന നടത്തുന്നത്. ആഗസ്ത് 21 മുതല്‍ തുടങ്ങിയ പരിശോധനയില്‍ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന ചെറുകിടകച്ചവടക്കാര്‍ മുതല്‍ ഹോട്ടല്‍, റെസ്റ്റോറന്റ്, ബേക്കറി, പച്ചക്കറിക്കട തുടങ്ങി വെളിച്ചെണ്ണ, ബേക്കറി നിര്‍മ്മാണ യൂണിറ്റുകള്‍ വരെ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. കൂടാതെ ഓണക്കാലത്ത് പ്രധാനമായും ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളായ പപ്പടം,വെളിച്ചെണ്ണ, മറ്റ് ഭക്ഷ്യ എണ്ണകള്‍, നെയ്യ്, വെല്ലം, പരിപ്പ്, പയറുവര്‍ഗ്ഗങ്ങള്‍, പായസം മിക്‌സ് മുതലായവയുടെ ഇരുപതോളം സാമ്പിളുകള്‍ എടുത്ത് കോഴിക്കോടുള്ള റീജിയണല്‍ അനലറ്റിക്കല്‍ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. ആഗസ്ത് 31 വരെ ജില്ലയിലെ 171 സ്ഥാപനങ്ങള്‍ പരിശോധിച്ചു. ഗുരുതരമായ വീഴ്ച വരുത്തിയ 13 സ്ഥാപനങ്ങള്‍ക്ക് 21,000 രൂപ പിഴ ചുമത്തി. നിയമാനുസരണമല്ലാതെ പ്രവര്‍ത്തിച്ചു വരുന്ന 68 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. ഈ മാസം 15 വരെ സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന തുടരും.
0 Comments