മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കാഞ്ഞങ്ങാട് നഗരസഭയിലെ വിദ്യാര്‍ ത്ഥികളെയും കാഞ്ഞങ്ങാട് നഗരസഭ അനുമോദിക്കും

മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കാഞ്ഞങ്ങാട് നഗരസഭയിലെ വിദ്യാര്‍ ത്ഥികളെയും കാഞ്ഞങ്ങാട് നഗരസഭ അനുമോദിക്കും



കാഞ്ഞങ്ങാട്: 2019  മാര്‍ച്ചിലെ  എസ്. എസ്.എല്‍.സി,   പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കാഞ്ഞങ്ങാട്   നഗരസഭയിലെ  വിദ്യാര്‍ ത്ഥികളെയും കാഞ്ഞങ്ങാട് നഗരസഭ അനുമോദിക്കും
നഗരസഭയിലെ സ്‌കൂളുകളില്‍  പഠിച്ച് എ പ്ലസ് നേടിയ   വിദ്യാര്‍ത്ഥികളെയും എല്‍.എസ്.എസ്, യു.എസ്.എസ്   വിജയികളെയും എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100% വിജയം നേടിയ ജി.എച്ച്.എസ്.എസ് ഹോസ്ദുര്‍ഗ്ഗ്, ഉപ്പിലിക്കൈ, ബെല്ല ഈസ്റ്റ്, ജി.എഫ്.എച്ച്.എസ് കാഞ്ഞങ്ങാട് എന്നീ സ്‌ക്കൂളുകളെയും നഗരസഭ അനുമോദിക്കും.  സെപ്തംബര്‍ 7 ന്   രാവിലെ    10 ന്   നഗരസഭാ ടൗണ്‍ ഹാളില്‍ വൈസ്    ചെയര്‍പേഴ്‌സണ്‍     എല്‍. സുലൈഖ   അദ്ധ്യക്ഷതവഹിക്കുന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍ മാന്‍  വി.വി രമേശന്‍  അനുമോദന    പരിപാടി  ഉദ്ഘാടനം ചെയ്ത് വിജയികള്‍ക്ക് ഉപഹാരം നല്‍കും.
            മാര്‍ച്ചില്‍  നടന്ന     പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ സൂര്യ സുനില്‍, സോഹുല്‍ രാജീവ്,  യു. എസ്.എസ്  പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ അവിനാശ്.കെ.പി എന്നിവരെയും നാഷണല്‍ കളരിപ്പയറ്റ് ചാമ്പ്യന്‍ ഷിപ്പ്  മത്സരത്തില്‍  ജൂനിയര്‍   വിഭാഗത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ അമൃത. കെ,   മെയ്പ്പയറ്റില്‍  രണ്ടാം    സ്ഥാനം നേടിയ ശ്രേയ. പി,   64ാമത് നാഷണല്‍ സ്‌ക്കൂള്‍  തൈക്കോണ്ട   ചാമ്പ്യന്‍ഷിപ്പ് നേടിയ   ഭാഗ്യലക്ഷമി. കെ, ശ്രീനന്ദ്.ടി, 38ാമത്  ദേശീയ  പഞ്ചഗുസ്തി മത്സരത്തില്‍   മാസ്‌റ്റേഴ്‌സ്       വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ കെ.വി.സുനില്‍ കുമാര്‍, അബുദാബിയില്‍ നടന്ന സ്‌പെഷ്യല്‍  ഒളിമ്പിക്‌സ്2019   ഹാന്റ്‌ബോള്‍ ചാമ്പ്യന്‍   ഫര്‍സീന്‍. എം.പി  എന്നിവരെയും  ചടങ്ങില്‍ അനുമോദി ക്കുന്നതാണ്.

Post a Comment

0 Comments