ഗുരു ദക്ഷിണയും ഉപഹാരവും നല്‍കി റോട്ടറി സ്‌പെഷ്യല്‍ സ്‌കൂളില്‍ അധ്യാപകദിനം

ഗുരു ദക്ഷിണയും ഉപഹാരവും നല്‍കി റോട്ടറി സ്‌പെഷ്യല്‍ സ്‌കൂളില്‍ അധ്യാപകദിനം



കാഞ്ഞങ്ങാട്: മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് പഠനവും പരിശീലനവും പുനരധിവാസവും നല്‍കി വരുന്ന ആനന്ദാശ്രമം റോട്ടറി സ്‌പെഷ്യല്‍ സ്‌കൂളില്‍ അധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികള്‍ ഗുരുദക്ഷിണ സമര്‍പ്പിച്ചും, അധ്യാപകര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കിയും അധ്യാപകദിനം ആചരിച്ചു. മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ തങ്ങളുടെ അധ്യാപകര്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കും പൂച്ചെണ്ട് നല്‍കിയാണ് സ്‌കൂളിലേക്ക് വരവേറ്റത്.

ചടങ്ങ് ഉദ്ഘാടനം ചെയ്ത സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ടി.മുഹമ്മദ് അസ്ലം അധ്യാപകരെയും അധ്യാപകേതര ജീവനക്കാരെയും ഉപഹാരം നല്‍കി ആദരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബീന സുകു അധ്യക്ഷയായി. ആര്‍.ഷൈനി, എ.വി.ഹരിപ്രസാദ്, വി.വി.ശരണ്യ, പി.വി.ദേവകി എന്നിവര്‍ സംസാരിച്ചു. വിവിധയിനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങളും ഉണ്ടായി.

Post a Comment

0 Comments