കാഞ്ഞങ്ങാട്: ഈ വർഷത്തെ സംസ്ഥാന സർക്കാറിന്റെ മികച്ച അധ്യാപകനുള്ള അവാർഡ് കരസ്ഥമാക്കിയ പി സത്യൻ മാസ്റ്റർക്ക് ജെസിഐ കാഞ്ഞങ്ങാടിന്റെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണം നൽകി.
ജെ സി ഐ കാഞ്ഞങ്ങാടി ന്റെ സെക്രട്ടറി കൂടിയായ സത്യൻ മാസ്റ്റർ പരിയാരം ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ പ്രധാനധ്യാപകനാണ്. സ്കൂളിലെ മുഴുവൻ ക്ലാസ്സ് മുറികളും സ്മാർട്ടാക്കി മാറ്റാൻ സത്യൻ കാണിച്ച മിടുക്കും, പാഠ്യപാഠ്യേതര വിഷയങ്ങളിൽ സ്കൂൾ നേടിയ മികവുമാണ് അദ്ധേഹത്തെ അവാർഡിനർഹനാക്കിയത്. ഇന്നലെ തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൾ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി മാവേലി എക്സ്പ്രസ്സിൽ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലിറങ്ങിയ സത്യൻ മാസ്റ്റർക്ക് ജെ സി ഐ കാഞ്ഞങ്ങാട് പ്രസിഡണ്ട് ഇ പി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. സോൺ വൈസ് പ്രസിഡണ്ട് സജിത് കുമാർ, മുൻ പ്രസിഡണ്ടുമാരായ പി എം അബ്ദുൽ നാസ്സർ, വി ശ്രീജിത്ത്, കെ വി സുരേഷ് ബാബു, മുഹമ്മദ് ത്വയ്യിബ്, കെ പ്രഭാകരൻ, സുമേഷ് സുകുമാരൻ, ഡോക്ടർ നിതാന്ത്, മധുസൂദനൻ, സുനിൽ കുമാർ, രതീഷ് അമ്പലത്തറ രാജേന്ദ്രൻ, തുടങ്ങിയവർ സംബസിച്ചു.
0 Comments