കാഞ്ഞങ്ങാട്: അധ്യാപകദിനത്തിൽ ക്ലബിലെ അംഗങ്ങളായ അധ്യാപകരെ ആദരിച്ച് ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ്. കാസറഗോഡ് മാന്യ സ്കൂളിലെ പ്രധാനധ്യാപകൻ ഗോവിന്ദൻ നമ്പൂതിരി മാസ്റ്ററേയും, ഉദുമ പാലക്കുന്ന് അംബിക സ്കൂളിലെ അധ്യാപിക നിഷിത ടീച്ചറേയുമാണ് ആദരിച്ചത്.
മാന്യ സ്കൂളിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് അൻവർ ഹസ്സൻ അധ്യാപക ദിന സന്ദേശം നൽകി ഗോവിന്ദൻ നമ്പൂതിരി മാസ്റ്ററെ പൊന്നാട അണിയിച്ചു ആദരിച്ചു. സ്റ്റാഫ് സെക്രട്ടറി റിജു എസ്. എസ് സെക്രട്ടറി ഹാറൂൺ ചിത്താരി, ഡിസ്ട്രിക് ചെയർ പേർസൺ അബ്ദുൽ നാസ്സർ, ബഷീർ കുശാൽ, സുരേഷ് റോയൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഉദുമ അംബിക സ്കൂളിൽ നടന്ന ചടങ്ങ് പ്രധാനധ്യാപിക രമണി ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അൻവർ ഹസ്സൻ, നിഷിത ടീച്ചറെ പൊന്നാടയണിയിച്ച് ആദരിച്ചു. സെക്രട്ടറി ഹാറൂൺ ചിത്താരി സ്വാഗതം പറഞ്ഞു. അബ്ദുൽ നാസ്സർ, ബഷീർ കുശാൽ, സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു. നിഷിത ടീച്ചർ കൃതജ്ഞത രേഖപ്പെടുത്തി.
0 Comments