കോഴിക്കോട്: കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ 60 കുപ്പി മദ്യം പിടിച്ചെടുത്തു. ട്രെയിനില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് 60-ഓളം കുപ്പി മദ്യം പിടിച്ചെടുത്തത്.
ഓണത്തോടനുബന്ധിച്ച് ട്രെയിനുകളും പ്ലാറ്റ്‌ഫോമുകളും കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഓണക്കാലത്ത് ഗോവയില്‍ നിന്നും മാഹിയില്‍ നിന്നും അമിതലാഭത്തിന് വേണ്ടി മദ്യം കടത്താറുണ്ടെന്നും വരും ദിവസങ്ങളില്‍ ശക്തമായ പരിശോധന തുടരുമെന്നും റെയില്‍വെ സബ്ബ് ഇന്‍സ്‌പെക്ടര്‍ ജംഷിദ് വ്യക്തമാക്കി.
0 Comments