ന്യൂഡല്‍ഹി: വിവാഹമോചന കേസ് കോടതിയില്‍ നടക്കുന്നതിനിടെ ഭാര്യയുടെ ചിത്രങ്ങള്‍ അവരുടെ സമ്മതമില്ലാതെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത യുവാവിനെതിരെ കേസ്.
ഹരിയാനയിലെ ഗുരുഗ്രാം സ്വദേശിയാണ് 30കാരിയായ യുവതി. 12 വര്‍ഷം മുമ്പായിരുന്നു ഇരുവരും വിവാഹിതരായത്.
തന്നെ അപമാനിക്കാന്‍ ഭര്‍ത്താവ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തുവെന്നാണ് യുവതി പരതി നല്‍കിയിരിക്കുന്നത്. ഭര്‍ത്താവിന്റെ പ്രൊഫൈലിലല്ല, മറ്റൊരാളുടെ പ്രൊഫൈലിലാണ് ചിത്രം അപ്ലോഡ് ചെയ്തിരിക്കുന്നതെന്നും യുവതി പരാതിയില്‍ പറയുന്നു.
ആദ്യം സൈബര്‍ക്രൈമില്‍ പരാതി നല്‍കിയെങ്കിലും പിന്നീട് കേസ് മനേസറിലെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
0 Comments