അജാനൂർ : നവീകരിച്ച മുസ്ലിം ലീഗ് ഓഫീസ് ഉൽഘാടന സമ്മേളനം ചരിത്ര സംഭവമാക്കുന്നതിനു വേണ്ടി ശക്തമായ പ്രചാരണ പരിപാടികളിലൂടെ യൂത്ത് ലീഗ് ശാഖ കമ്മിറ്റികളും പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് അജാനൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികളുടെ യോഗം അഭ്യർത്ഥിച്ചു. ഇ മാസം 14 ന് ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് സയ്യിദ് ഹൈദരാലി തങ്ങൾ, പികെ ബഷീർ എം ൽ എ, മനാഫ് അരീക്കോട്, മെട്രോ മുഹമ്മദാജി, എംസി കമറുദ്ദീൻ തുടങ്ങി മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും മറ്റു പോഷക സംഘടനകളുടെയും നേതാക്കന്മാർ പങ്കെടുക്കുന്ന ഉദ്ഘാടന സമ്മേളനത്തിലേക്ക് പരമാവതി പ്രവർത്തകരെ പങ്കെടുപ്പിക്കാനും പ്രചരണാർത്ഥം ശാഖകളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുവാനും യോഗത്തിൽ തീരുമാനിച്ചു. സന മാണിക്കോത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭാരവാഹികളായ റിയാസ് മുക്കൂട്,നദീർ കൊത്തിക്കാൽ,ഫൈസൽ ചിത്താരി, അയ്യൂബ് ഇക്ബാൽ നഗർ, ഉമ്മർ സൗത്ത് ചിത്താരി, ഷൗക്കത്ത് അതിഞ്ഞാൽ എന്നിവർ സംബന്ധിച്ചു.
0 Comments