ഇന്ത്യയുടെ ചാന്ദ്രയാന്‍ -2 ദൗത്യം വിജയകരമാക്കാനുള്ള ശ്രമത്തെ അഭിനന്ദിച്ച് പാകിസ്താനിലെ ആദ്യത്തെ വനിതാ ബഹിരാകാശയാത്രിക നമീറ സലിം. കറാച്ചി ആസ്ഥാനമായുള്ള സയന്‍സ് മാഗസിന്‍ സയന്റിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഐഎസ്ആര്‍ഒയെ നമീറ അഭിനന്ദിച്ചത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ വിക്രം ലാന്‍ഡറിന്റെ സോഫ്റ്റ് ലാന്‍ഡിങ് വിജയകരമായി നടത്താനുള്ള ചരിത്രപരമായ ശ്രമത്തിന് ഇന്ത്യയെയും ഇസ്‌റോയെയും അഭിനന്ദിക്കുന്നുവെന്ന് നമീറ പറഞ്ഞു.
നേരത്തെ ഇന്ത്യയുടെ ചാന്ദ്രയാന്‍ ദൗത്യം പരാജയപ്പെട്ടതിനെ പരിഹസിച്ച് പാകിസ്താന്റെ ശാസ്ത്ര സാങ്കേതിക മന്ത്രി ഫവദ് ചൗധരി ട്വീറ്റ് ചെയ്തിരുന്നു. രാജ്യത്തിന്റെ 900 കോടി രൂപ പ്രധാനമന്ത്രി വെറുതെ കളഞ്ഞെന്നും ചൗധരി പരിഹസിച്ചു. ദൗത്യം പരാജയപ്പെട്ടതോടെ മോദി ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പാകിസ്താന്‍ സ്വദേശി റീട്വീറ്റ് ചെയ്തിരുന്നു. അതേസമയം,മന്ത്രിയുടെ പരിഹാസത്തിന് അതേനാണയത്തില്‍ തിരിച്ചടിക്കും എന്ന് ഇന്ത്യ മറുപടി നല്‍കി.
0 Comments