വാഹനാപകടങ്ങൾക്കു കാരണം നല്ല റോഡുകളെന്ന് കർണാടക ഉപമുഖ്യമന്ത്രി ഗോവിന്ദ് കജ്റോൾ. കർണാടകയിലെ ചിത്രദുർഗയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവെ ആയിരുന്നു ഉപമുഖ്യമന്ത്രിയുടെ വിചിത്ര പരാമർശം.
‘റോഡുകൾ മോശമാകുമ്പോഴല്ല, മറിച്ചു നല്ലതാകുമ്പോഴാണ് അപകടങ്ങളുണ്ടാവുന്നത്. നമ്മുടെ റോഡുകളിൽ ഇപ്പോൾ മണിക്കൂറിൽ നൂറു കിലോമീറ്ററിലേറെ വേഗതയിൽ വാഹനമോടിക്കാൻ കഴിയും. അതുകൊണ്ടുതന്നെയാണ് അപകടങ്ങളുടെ എണ്ണവും കൂടുന്നത്’- ഗോവിന്ദ് കജ്റോൾ വിശദീകരിച്ചു.
ട്രാഫിക്ക് നിയമ ലംഘനങ്ങൾക്കു വൻതുക ഈടാക്കുമ്പോൾ ജനങ്ങൾ നല്ല റോഡുകൾ ആവശ്യപ്പെടില്ലേയെന്ന ചോദ്യത്തിനാണ് ഉപമുഖ്യമന്ത്രി മാധ്യമങ്ങളോട് ഇങ്ങനെ പ്രതികരിച്ചത്.
0 Comments