പോളണ്ട് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ അമ്മയ്ക്കും മകനുമെതിരെ കേസ്

പോളണ്ട് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ അമ്മയ്ക്കും മകനുമെതിരെ കേസ്


കാഞ്ഞങ്ങാട്: പോളണ്ടി ലേക്ക് വിസ വാഗ്ദാനം ചെയ്ത മൂന്നര ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ അമ്മയ്ക്കും മകനുമെതിരെ ഹോസ്ദുര്‍ഗ് പൊലിസ് കേസെടുത്തു. പാലക്കാട് ജില്ലയിലെ തിരുനിലായി കുവോം കുന്നേല്‍ ജോസഫിന്റെ ഭാര്യ ശോഭന, മകന്‍ ഷാരോണ്‍ എന്നിവര്‍ക്കെതിരെയാണ് പൊലിസ് കേസെടുത്തത്. ശ്രീചിത്രയില്‍ രാഘവ ന്റെ മകന്‍ കെ ശ്രീനാഥിന്റെ പരാതിയിലാണ് കേസ്. 2018 ആഗസ്റ്റ് എട്ടു മുതല്‍ 2019 ജുലായ് ഒന്ന് വരെ വിവിധ ഘട്ടങ്ങളിലായി ശ്രീനാഥും സുഹൃത്തുകളായ രജ്ഞിത്ത്, യദു കൃഷ്ണന്‍, അജിത്ത്, മനീഷ് എന്നിവര്‍ ഷാരോണിന്റെ ഇസാഫ് പാലക്കാട് ബ്രാഞ്ചിലെ അക്കൗണ്ടിലേക്കാണ് പണം അയച്ച് കൊടുത്തത്. ശ്രീനാഥിന്റെ സുഹൃത്ത് അക്ഷയ് മുഖേനെയാണ് ഷാരോണിനെ ഇവര്‍ പരിചയപ്പെട്ടത്. ഇവര്‍ക്ക് വിദേശത്ത് പോകാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോള്‍ പോളണ്ടിലേക്ക് വിസയുണ്ടെന്ന് പറഞ്ഞ് ആദ്യം 45000 രൂപ വാങ്ങി. പിന്നീട് പല തവണകളിലായാണ് ബാക്കി പണം കൈപറ്റിയത്. എന്നാല്‍ പിന്നീട് ഇവരെ കുറിച്ച് യാതൊരു വിവരവും ഉണ്ടായില്ല. ഫോണില്‍ വിളിച്ചപ്പോള്‍ സ്വിച്ചിഡ് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടര്‍ന്ന് ഇവര്‍ പൊലിസില്‍ പരാതി നല്‍കിയത്. ഷാരോണിനും അമ്മയ്ക്കുമെതിരെ വിവിധ ജില്ലകളില്‍ സമാനമായ രീതിയില്‍ വിസ തട്ടിപ്പ് കേസുണ്ടെന്ന് സൂചന. ഇത് സംബന്ധിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments