ചായ്യോത്ത് : ടൗൺ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് ചായ്യോത്തിന്റെ ആഭിമുഖ്യത്തിൽ 2020 ജനുവരിയിൽ കലാ-കായിക-സാംസ്കാരിക-ആരോഗ്യ മേഖലകളിലെ വിവിധ പരിപാടികൾ കോർത്തിണക്കി 2020 ജനുവരി മാസം 'ടാസ്ക് മഹോത്സവ് 20-20' സംഘടിപ്പിക്കുന്നു. ഫുട്ബോൾ, ക്രിക്കറ്റ്, കാരംസ് ടൂർണ്ണമെൻറും മെഡിക്കൽ ക്യാമ്പും കലാസന്ധ്യയും ഉൾപ്പെടുന്ന പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു . യോഗത്തിൽ ക്ലബ്ബ് സെക്രട്ടറി ജാഫർ മാസ്റ്റർ സ്വാഗതം പറഞ്ഞു . പ്രസിഡന്റ് ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അമീർ സി.എച്ച് , ഭാരവാഹികളായ ദിലീഷ് കുമാർ , മുനീർ.കെ .പി . നിഷാദ് കല്ലടുക്കം, മുഹമ്മദ് കുവൈത്ത്, മുഹമ്മദലി സി.എച്ച്, മുഹമ്മദ് ഖത്തർ, ശശി നീലായി, മുനീർ, ബിനീഷ്, മനാഫ് കുണ്ടാരം എന്നിവർ സംസാരിച്ചു. ട്രഷറർ സുബൈർ കെ.എ നന്ദി പറഞ്ഞു.
0 Comments