ചെന്നൈ: ലോക് ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പ് ജേതാവും ഇന്ത്യയുടെ അഭിമാന താരവുമായ പി വി സിന്ധുവിനെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായി 70 കാരന്‍ ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി. അവിശ്വസിക്കാൻ വരട്ടെ, സംഗതി സത്യമാണ്. തമിഴ്‌നാട്ടിലെ രാമാനന്ദപുരം ജില്ലാ കളക്ടര്‍ക്കാണ് 70 വയസുകാരനായ മലൈസാമി നിവേദനം നല്‍കിയത്.
ലോക ബാഡ്മിന്റന്‍ ചാമ്പ്യനായ പി വി സിന്ധുവിനെ തനിക്ക് വിവാഹം ചെയ്തു തരണമെന്നും ഇതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നുമാണ് നിവേദനത്തില്‍ പറയുന്നത്. നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ താന്‍ സിന്ധുവിന തട്ടിക്കൊണ്ടു പോകുമെന്നും മലൈസാമി പറയുന്നു.
ജനങ്ങള്‍ക്ക് തങ്ങളുടെ പരാതികളും നിവേദനങ്ങളും സമര്‍പ്പിക്കാനായി ജില്ലാ കളലക്ടര്‍ വിളിച്ചു ചേർക്കുന്ന പ്രതിവാര യോഗത്തിലാണ് മലൈസാമി വിചിത്രമായ നിവേദനവുമായെത്തിയത്. തന്റേയും സിന്ധുവിന്റേയും ചിത്രങ്ങളുമായാണ് മലൈസാമി നിവേദനം നല്‍കാനെത്തിയത്.
തന്റെ യഥാര്‍ത്ഥ പ്രായം 16 ആണെന്നും താന്‍ ജനിച്ചത് 2004 ല്‍ ആണെന്നും മലൈസാമി അവകാശപ്പെടുന്നുണ്ട്. സിന്ധുവിന്റെ കരിയറിലെ വളര്‍ച്ച കണ്ടതോടെയാണ് അവരെ വിവാഹം ചെയ്യണമെന്ന് ആഗ്രഹം ഉടലെടുത്തതെന്നും മലൈസാമി പറയുന്നു.
0 Comments