ഡല്‍ഹി പോലീസ് വിട്ടയച്ച ചെമ്പരിക്ക സ്വദേശിയും സുഹൃത്തും കര്‍ണാടക ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

ഡല്‍ഹി പോലീസ് വിട്ടയച്ച ചെമ്പരിക്ക സ്വദേശിയും സുഹൃത്തും കര്‍ണാടക ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍



കാസര്‍കോട് : ഡല്‍ഹി പോലീസ് വിട്ടയച്ച ചെമ്പരിക്ക സ്വദേശിയും കൂട്ടാളി
യും കര്‍ണാടക ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍. ചെമ്പരിക്കയിലെ തസ്ലിമിനെയും (38), സുഹൃത്തിനെയുമാണ് തിങ്കളാഴ്ച രാത്രി കര്‍ണാടക ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ടാണ് ഇരുവരും പിടിയിലായതെന്നാണ് സൂചന. രണ്ടുപേരെയും ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ഒരു ഇടപാട് നടത്താനുണ്ടെന്ന് പറഞ്ഞ് ക്രൈംബ്രാഞ്ച് തന്ത്രപൂര്‍വ്വം ഇവരെ വിളിക്കുകയായിരുന്നു. എന്നാല്‍ വിളിച്ചത് ക്രൈംബ്രാഞ്ചാണെന്നറിയാതെ തസ്ലിം സുഹൃത്തിനെയും കൂട്ടി കാറില്‍ കര്‍ണാടകയിലെത്തുകയായിരുന്നു. മുമ്പ് തസ്ലിമിനെ ഡല്‍ഹി പോലീസ് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കേസില്‍ കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും മതിയായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ വിട്ടയച്ചിരുന്നു. നേരത്തെ ദുബൈയിലായിരുന്നപ്പോള്‍ ദുബൈ പോലീസിന്റെയും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെയും ഏജന്റായി പ്രവര്‍ത്തിച്ചിരുന്നുവെന്നായിരുന്നു തസ്ലിം അവകാശപ്പെട്ടിരുന്നു. റോയുടെ തിരിച്ചറിയല്‍ കാര്‍ഡും തസ്ലിമിന്റെ കൈയ്യില്‍ നിന്ന് പിടികൂടിയിരുന്നു. തസ്ലിമിനെയും സുഹൃത്തിനെയും ആരോ തട്ടിക്കൊണ്ടു പോയതാണെന്ന് സംശയിച്ച് ബന്ധുക്കള്‍ മേല്‍പറമ്പ് പോലീസില്‍ പരാതി നല്‍കാനായി എത്തിയെങ്കിലും കര്‍ണാടക ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണുള്ളതെന്ന് വ്യക്തമായതോടെ പരാതിയില്‍ നിന്നും പിന്മാറുകയായിരുന്നു.

Post a Comment

0 Comments