കാഞ്ഞങ്ങാട്: ജെസിഐ കാഞ്ഞങ്ങാടിന്റെ ഈ വർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചു. ബിസിനസ്സ് എക്സലൻസ് അവാർഡ് കാഞ്ഞങ്ങാട് റിയൽ ഹൈപ്പർമാർക്കറ്റ് പാർട്ണർ ഫൈസൽ സി പി ക്കും, വുമൺ എന്റർപ്രണർ അവാർഡ് വിനീത വി എന്നിവർക്ക് ലഭിച്ചു. യംഗ് ബിസിനസ്സ്മെൻ അവാർഡിന് സമീർ സിസൈൻസും, ഔട്ട് സ്റ്റാന്റിംഗ് യംഗ് പേർസൺ അവാർഡിന് പഞ്ചഗുസ്തി താരം പ്രദീഷ് എം വി യും അർഹരായി.
ജേസി മെമ്പർ മാർക്ക് നൽകുന്ന കമൽ പത്ര അവാർഡിന് അംബിക ബാറ്ററി പാലസ് ഉടമയും ജെ സി ഐ കാഞ്ഞങ്ങാടിന്റെ ട്രഷററുമായ കെ വി ദിനേശനെ തിരഞ്ഞെടുത്തു.
നാളെ കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ വെച്ച് നടക്കുന്ന ജേസി വാരാഘോഷത്തിന്റെ സമാന ചടങ്ങിൽ വെച്ച് രാജ് മോഹൻ ഉണ്ണിത്താൻ എം പി അവാർഡുകൾ വിതരണം ചെയ്യുമെന്ന് പ്രസിഡണ്ട് ഇ പി ഉണ്ണികൃഷ്ണൻ, പ്രോഗ്രാം ഡയരക്ടർ ഡോക്ടർ നിതാന്ത്, സി കെ ആസിഫ്, മുഹമ്മദ് ത്വയ്യിബ്, മധുസൂദനൻ എന്നിവർ അറിയിച്ചു

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ