കാഞ്ഞങ്ങാട് : പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവിനെതിരെ പോക്‌സോ കേസ്.
പ്രതി രാവണേശ്വരം പാണന്തോട്ടെ നീരജിനെ ഹൊസ്ദുര്‍ഗ് പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുമായി നീരജ് ദീര്‍ഘകാലമായി അടുപ്പത്തിലായിരുന്നുവെന്നു പോലീസ് പറഞ്ഞു.
പെണ്‍കുട്ടി അടുത്തിടെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു.
പരിശോധിച്ച ഡോക്ടര്‍ ശരീര ലക്ഷണങ്ങളില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ.കോളജിലേക്കു റഫര്‍ ചെയ്തു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന് തെളിഞ്ഞത്. ഇതോടെ പോലീസില്‍ പരാതിയെത്തി. പ്രതിയെ തിരിച്ചറിഞ്ഞയുടന്‍ പോലീസ് തന്ത്രപരമായി പൊക്കുകയും ചെയ്തു.
0 Comments