കുടുംബശ്രീയില്‍ 400 പേര്‍ക്ക് തൊഴില്‍

കുടുംബശ്രീയില്‍ 400 പേര്‍ക്ക് തൊഴില്‍



കാസര്‍കോട്: കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ കാസര്‍കോട്, കാറഡുക്ക, മഞ്ചേശ്വരം ബ്ലോക്കുകളില്‍ സെയില്‍സ് എക്‌സിക്യൂട്ടീവുകളെ തിരഞ്ഞെടുക്കുന്നു. കുടുംബശ്രീയിലൂടെ ഉല്‍പാദിപ്പിക്കുന്ന വിവിധ ഉല്‍പന്നങ്ങള്‍ മാര്‍ക്കറ്റിലും ആവശ്യക്കാര്‍ക്കും എത്തിക്കുകയാണ് ലക്ഷ്യം. ഒരു വാര്‍ഡില്‍ നിന്ന് ഒരാള്‍ എന്ന നിലയിലാണ് നിയമനം. കുടുംബശ്രീ കുടുംബാംഗവും ആശയവിനിമയം നടത്താനുളള കഴിവുളളവരുമായ യുവതീ- യുവാക്കള്‍ക്ക് ആണ് അവസരം. താല്‍പര്യമുളളവര്‍ ഒക്‌ടോബര്‍ നാലിന്  രാവിലെ 10 ന്  അതത് കുടുംബശ്രീ സിഡിഎസ് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.

Post a Comment

0 Comments