
കാഞ്ഞങ്ങാട്: ഹരിതകേരളം മിഷന്റെയും ഹൊസ്ദുര്‍ഗ് ജില്ലാ ജയിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടപ്പാക്കി വരുന്ന 'സ്‌നേഹത്തൂലിക-ഹരിതാക്ഷരം' പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ആയിരത്തോളം പേപ്പര്‍ പേനകള്‍ സബ് കളക്ടര്‍ അരുണ്‍ കെ വിജയനു കൈമാറി. ജയിലിലെ അന്തേവാസികളുടെ മാനസിക സംഘര്‍ഷം ലഘൂകരിക്കുക, മാലിന്യ പരിപാലനത്തിന്റെ സന്ദേശങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ എത്തിക്കുക, പ്രളയത്തെ തുടര്‍ന്ന് കഷ്ടപ്പെടുന്ന കുട്ടികള്‍ക്ക് ചെറു സഹായം നല്‍കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് 'സ്‌നേഹത്തൂലിക-ഹരിതാക്ഷരം' പദ്ധതി നടപ്പിലാക്കിയത്. വയനാട് ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങളിലെ വിദ്യാലയങ്ങളിലെ പഠിതാക്കള്‍ക്ക് ഈ പേനകള്‍ വിതരണം ചെയ്യും. ചടങ്ങില്‍ ജയില്‍ സൂപ്രണ്ട് കെ.വേണു അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എം.പി. സുബ്രഹ്മണ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി പ്രിസന്‍ ഓഫീസര്‍ രാജീവന്‍.വി,അസിസ്റ്റന്റ് പ്രിസന്‍ ഓഫീസര്‍ ഷബിന്‍ എം, ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സന്‍ അഭിരാജ് എ. പി,ഹരിതകേരളം മിഷന്‍ വൈ.പി അശ്വിനി.കെ എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്റ് സൂപ്രണ്ട് എം. ശ്രീനിവാസന്‍ സ്വാഗതവും അസിസ്റ്റന്റ് പ്രിസന്‍ ഓഫീസര്‍ വിജിത്ത് പുതുക്കുടി നന്ദിയും പറഞ്ഞു.
0 Comments