ഓണ വിപണി കുടുംബശ്രീ നേടിയത് 30 ലക്ഷം

ഓണ വിപണി കുടുംബശ്രീ നേടിയത് 30 ലക്ഷം



കാസര്‍കോട്: ജില്ലയിലെ 38 ഗ്രാമപഞ്ചായത്തുകളിലും മൂന്ന് മുനിസിപ്പാലിറ്റികളിലുമായി ഓണത്തോടനുബന്ധിച്ച് കുടുംബശ്രീ ഒരുക്കിയ വിപണിയിലൂടെ നേടിയത് 30 ലക്ഷത്തിന്റെ വിറ്റുവരവ്. ജൈവ പച്ചക്കറികള്‍, സൂക്ഷ്മ സംരംഭങ്ങളുടെ ഉല്‍പന്നങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, വിവിധയിനം കറിപൗഡറുകള്‍, പുട്ടുപൊടി, ദോശപ്പൊടി, അച്ചാറുകള്‍, കശുവണ്ടിപ്പരിപ്പ്, തുണിത്തരങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളാണ് ഓണവിപണി വഴി കുടുംബശ്രീ വിറ്റഴിച്ചത്. വിപണിയില്‍ മികച്ച ഇടപെടല്‍ നടത്തിയ സി ഡി എസുകളെ ജില്ലാമിഷന്‍ അഭിനന്ദിച്ചു. ഏറ്റവും കൂടുതല്‍ വിപണനം നടത്തി ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ക്കര്‍ഹരായ സി ഡി എസുകള്‍ക്ക് ട്രോഫിയും അനുമോദന പത്രവും അടുത്ത പ്രോഗ്രാം റിവ്യൂ മീറ്റിങില്‍ നല്‍കുമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ടി ടി  സുരേന്ദ്രന്‍ അറിയിച്ചു.

Post a Comment

0 Comments