ജില്ലയില്‍ 500 വനിതകള്‍ക്ക് പ്ലംബിങ്; ഇലക്ട്രിക്കല്‍ പരിശീലനം നല്‍കും

ജില്ലയില്‍ 500 വനിതകള്‍ക്ക് പ്ലംബിങ്; ഇലക്ട്രിക്കല്‍ പരിശീലനം നല്‍കും



കാസര്‍കോട്: കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ എറൈസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ 500 വനിതകള്‍ക്ക് ഇലക്ട്രിക്കല്‍, പ്ലംബിംഗ് പരിശീലനം നല്‍കും. ജില്ലയില്‍ പരിശീലനം പൂര്‍ത്തീകരിച്ച  ആദ്യ ബാച്ചിന്റെ  ഉദ്ഘാടനം വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ നിര്‍വ്വഹിച്ചു. വനിതാ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് വിലയിരുത്തി. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച കുടുംബശ്രീ അംഗങ്ങളെ ഒക്‌ടോബര്‍ 12 ന് കാസര്‍കോട് സിവില്‍ സ്റ്റേഷനില്‍ നടക്കുന്ന വനിതാ കമ്മീഷന്‍ സെമിനാറില്‍ ആദരിക്കുമെന്ന് ഷാഹിദാ കമാല്‍ പറഞ്ഞു. പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അധ്യക്ഷത വഹിച്ചു.
ജില്ലയില്‍ പരിശീലനം പൂര്‍ത്തീകരിച്ച 26 അംഗ ടീം സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകളിലെ ഇലക്ട്രിക്കല്‍, പ്ലംബിങ് സംവിധാനങ്ങള്‍ പരിശോധിച്ച് അറ്റ കുറ്റപ്പണികള്‍ നടത്തുകയും വിവിധ ഓഫീസുകളിലെ വയറിംഗ് പ്രവര്‍ത്തനങ്ങളുടെ ഇലക്ട്രിക്കല്‍ ലൈനിംഗ്, മാപ്പിംഗ് ആരംഭിക്കുകയും ചെയ്തു. പാലക്കുന്ന് വിംഗ്‌സ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തീകരിച്ച ടീം അംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്  കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍, എ ഡി എം സി, ഹരിദാസന്‍ സി, ഡി.പി.എം ഹരിപ്രസാദ് ടി പി, ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജര്‍ വില്യംസ് ജോസഫ്, ഇന്‍സ്ട്രക്ടര്‍ മനു സി എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments