വിക്രം ലാന്‍ഡറിനെ കണ്ടെത്താനായില്ല; നാസ പകര്‍ത്തിയ ചിത്രങ്ങളില്‍ ലാന്‍ഡര്‍ ഇല്ല

വിക്രം ലാന്‍ഡറിനെ കണ്ടെത്താനായില്ല; നാസ പകര്‍ത്തിയ ചിത്രങ്ങളില്‍ ലാന്‍ഡര്‍ ഇല്ല





ന്യൂഡല്‍ഹി: വിക്രം ലാന്‍ഡറിനെ കണ്ടെത്താനായില്ലെന്ന് നാസ. നാസയുടെ ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചിത്രങ്ങളില്‍ വിക്രം ലാന്‍ഡര്‍ ഇല്ല. ലാന്‍ഡര്‍ ഇറങ്ങാന്‍ നിശ്ചയിച്ചിരുന്ന മേഖലയിലെ ചിത്രങ്ങളാണ് നാസ പകര്‍ത്തിയത്.

ലാന്‍ഡറുമായി ബന്ധപ്പെടാനുള്ള ISRO ശ്രമങ്ങള്‍ അവസാന ഘട്ടത്തില്‍. ലാന്‍ഡറിന്റെ ബാറ്ററിയുടെ ആയുസ് നാളെ അവസാനിക്കും. ചന്ദ്രന്റെ ദക്ഷിണധ്രുവം അസ്തമിക്കാന്‍ രണ്ട് ദിവസംകൂടി മാത്രമാണ് ബാക്കിയുള്ളത്. ഇതോടെ ലാന്‍ഡറുമായുള്ള ആശയവിനിമയം പുനഃസ്ഥാപിക്കാമെന്നുള്ള പ്രതീക്ഷ മങ്ങിയതായാണ് ഐഎസ്ആര്‍ഒ നല്‍കുന്ന സൂചന.

ചാന്ദ്രയാന്‍- 2 ദൗത്യത്തിന്റെ പ്രധാന പേടകമായ ഓര്‍ബിറ്ററില്‍ നിന്നും ബംഗളൂരുവിലെ മിഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ നിന്നും തുടര്‍ച്ചയായി നല്‍കുന്ന സന്ദേശങ്ങളോട് ഇതുവരെയും ലാന്‍ഡര്‍ പ്രതികരിച്ചിട്ടില്ല. അവസാനമായി നാളെയും ശനിയാഴ്ച പുലര്‍ച്ചെയും അവസാനമായി സന്ദേശങ്ങള്‍ നല്‍കും. ഇതിനുശേഷം ശ്രമങ്ങള്‍ ഉപേക്ഷിക്കേണ്ടിവരുമെന്നാണ് ISRO നല്‍കുന്ന സൂചന. 14 ദിവസം നീളുന്ന ചന്ദ്രനിലെ പകല്‍ ശനിയാഴ്ച അവസാനിക്കും. സൂര്യപ്രകാശം ഇല്ലാതാകുന്നതോടെ ലാന്‍ഡറിലെ സൗരോര്‍ജ പാനലിന്റെ പ്രവര്‍ത്തനം നിലയ്ക്കും.

Post a Comment

0 Comments