
കാഞ്ഞങ്ങാട്: ശാസ്ത്ര ലോകത്തിനപ്പുറത്തേക്കുള്ള വഴികാട്ടികളാണ് ചിത്രകാരൻമാരെന്ന് കേരള ലളിതകലാ അക്കാദമി അംഗം രവീന്ദ്രൻ തൃക്കരിപ്പൂർ പറഞ്ഞു. ചിത്രകലയും, ശിൽപ കലയും ചരിത്രം പറയുന്നവയാണ്, അത് കേൾക്കാൻ കഴിയുന്നവരാണ് ക്രിയാത്മക ബോധമുള്ളവർ, ലോകത്ത് വിപ്ലവാത്മകമായ പല പരിവർത്തനങ്ങൾക്കും, വികസന പ്രക്രിയകൾക്കും ചിത്രങ്ങൾ കാരണമായിട്ടുണ്ട്, സമാധാന യാത്ര എന്ന സന്ദേശത്തിൽ ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് സംഘടിപ്പിച്ച ചിത്രരചനാ മത്സരം കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ലവർ സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
കേരളത്തിലെ പൊതുജനങ്ങളുടെ ആസ്വാദന നിലവാരം ഉയർത്തുന്നതിന് വേണ്ടി കേരള ലളിതകലാ അക്കാദമി 'ആർട്ട് അറ്റ് ഹോം' എന്ന പദ്ധതി നടപ്പിലാക്കി വരികയാണെന്നും അദ്ധേഹം പറഞ്ഞു. കാസറഗോഡ് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള അമ്പതോളം ചിത്രകാരൻമാരായ വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.
ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് അൻവർ ഹസ്സൻ അധ്യക്ഷനായിരുന്നു. എം ബി ഹനീഫ്, സുകുമാരൻ പൂച്ചക്കാട്, സിസ്റ്റർ റോസമ്മ, ഗോവിന്ദൻ നമ്പൂതിരി, പി.എം. അബ്ദുൽ നാസർ, ഷൗക്കത്തലി എം., മുഹാജിർ പൂച്ചക്കാട്, അഷറഫ് കൊളവയൽ, അബൂബക്കർ ഖാജ തുടങ്ങിയവർ പ്രസംഗിച്ചു. പ്രോഗ്രാം ഡയറക്ടർ ബശീർ കുശാൽ സ്വാഗതവും സെക്രട്ടറി ഹാറൂൺ ചിത്താരി നന്ദിയും പറഞ്ഞു.
0 Comments