തിങ്കളാഴ്‌ച, സെപ്റ്റംബർ 23, 2019


മലപ്പുറം : മലപ്പുറം ചേളാരിയില്‍ പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് അടക്കം രണ്ട് പേരെ തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയെ മുപ്പതോളം പേര്‍ പീഡിപ്പിച്ചതായാണ് വിവരം. രണ്ട് വര്‍ഷത്തോളം പെണ്‍കുട്ടി പീഡനത്തിനിരയായി. സംഭവം ഇപ്പോള്‍ മാത്രമാണ് പുറംലോകമറിയുന്നത്. പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ പോക്സോ നിയമപ്രകാരം കേസെടുത്തു. നിലവില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തിലാണ് പെണ്‍കുട്ടി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ