തിരുവനന്തപുരം : പരീക്ഷാ ഹാള്‍ കേന്ദ്രികരിച്ചുളള ക്രമകേടു തടയുന്നതിന്റെ ഭാഗമായി പി.എസ്.സി. പരീക്ഷാ ഹാളിലേക്കു ഉദ്യോഗാര്‍ഥികള്‍ പൊതിഞ്ഞോ അല്ലാതെയോ ഭക്ഷ്യവസ്തുകള്‍, കുപ്പിവെളളം എന്നിവ കൊണ്ടു പോകാന്‍ പാടില്ലെന്നു പി.എസ്.സി. നിര്‍ദേശം. മൊബൈല്‍ ഫോണ്‍, ബ്ലൂടൂത്ത്, ഇയര്‍ ഫോണ്‍, മൈേ്രകാഫോണ്‍, പേജര്‍ തുടങ്ങിയ വിനിമയ ഉപകരണങ്ങളെല്ലാം പരീക്ഷാ ഹാളില്‍ കര്‍ശനമായി വിലക്കിയിരിക്കുകയാണ്.
റിസ്റ്റ് വാച്ച്, സ്മാര്‍ട് വാച്ച്, ക്യാമറ വാച്ച് തുടങ്ങിയവയൊന്നും അനുവദിക്കില്ല. അച്ചടിച്ചതോ, എഴുതിയോ ആയ പഠന വസ്തുക്കള്‍, കടലാസ് തുണ്ടുകള്‍, ജ്യാമിതീയ ഉപകരണങ്ങള്‍, ബോക്‌സുകള്‍, പ്ലാസ്റ്റിക് കവര്‍, റബര്‍ വച്ചെഴുതാനുളള ബോര്‍ഡ്, ലോഗരിതം പട്ടിക, പഴ്‌സ്, പൗച്ച് തുടങ്ങിയ സ്‌റ്റേഷനറി സാനങ്ങള്‍ക്കും വിലക്കുണ്ട്.
പെന്‍ഡ്രൈവ്, കാല്‍ക്കുലേറ്റര്‍,ഇലക്‌ട്രോണിക് പേന, സ്‌കാനര്‍, ഹെല്‍ത്ത് ബാന്‍ഡ്, ക്യാമറ പെന്‍ തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്കും പൂര്‍ണമായും നിരോധനമുണ്ട്. ഇവയ്ക്കു പുറമേ ക്യാമറ, ബ്ലൂടൂത്ത് തുടങ്ങിയ വിനിമയ ഉപകരണങ്ങള്‍ ഒളിപ്പിക്കാന്‍ സാധിക്കുന്ന തരത്തിലുളള ലോഹ,പ്ലാസ്റ്റിക് വസ്തുക്കളും പരീക്ഷാ ഹാളില്‍ അനുവദിക്കില്ല.
ഉദ്യോഗാര്‍ഥികളുടെ കൂടെ വരുന്ന ആരെയും പരീക്ഷാകേന്ദ്രത്തിന്റെ വളപ്പിലേക്കു പ്രവേശിപ്പിക്കില്ല. അഡ്മിഷന്‍ ടിക്കറ്റില്‍ രേഖപ്പെടുത്തിയതിനു 15 മിനിറ്റു മുന്‍പ് മുതലേ പരീക്ഷാഹാളിലേക്കു പ്രവേശനം അനുവദിക്കൂ.
അഡ്മിഷന്‍ ടിക്കറ്റ്, അസല്‍ തിരിച്ചറിയല്‍ രേഖ, നീല/കറുപ്പ് ബോള്‍ പോയിന്റ് പേന എന്നിവ മാത്രമേ കൈവശം ഉണ്ടാകാന്‍ പാടുളളൂ. അനുവദിച്ച സീറ്റുകളില്‍ തന്നെ ഇരിക്കണം. നിര്‍ദേശങ്ങള്‍ അനുസരിക്കാത്തവരെ പി.എസ്.സി.യുെട തിരഞ്ഞെടുപ്പു നടപടികളില്‍ നിന്നു സ്ഥിരമായി വിലക്കുന്നതുള്‍പ്പടെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
0 Comments