
കാസർകോട്: ഹരിത കേരളം മിഷന്‍ ആവിഷ്‌കരിച്ച പെന്‍ഫ്രണ്ട് പദ്ധതിയിലൂടെ ശേഖരിച്ച ഉപയോഗ ശൂന്യമായ പേനകള്‍ സ്‌ക്രാപ്പിന് കൈമാറി. ഉപയോഗ ശൂന്യമായ പേനകള്‍ ശേഖരിച്ച് പുന:ചംക്രമണത്തിനായി കൈമാറുക, സമൂഹത്തില്‍ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട അവബോധം വളര്‍ത്തുക, ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പേനകളുടെ ഉപയോഗം കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഹരിതകേരളം മിഷന്‍ പെന്‍ ഫ്രണ്ട് പദ്ധതി ആവിഷ്‌കരിച്ചത്. പദ്ധതിയുടെ ഭാഗമായി കളക്ടറേറ്റില്‍ നിന്ന് ശേഖരിച്ച 25 കിലോ പേനകള്‍ ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബുവിന്റെ സാന്നിധ്യത്തില്‍ കെ എസ് എം എ ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ചെമ്മനാടിനു കൈമാറി. ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍.എം.പി സുബ്രഹ്മണ്യന്‍, കെ എസ് എം എ ജില്ലാ ജോയിന്റ് സെക്രട്ടറി ഷെരീഫ് ചെര്‍ക്കള, ഹരിതകേരളം മിഷന്‍ ഇന്റന്‍ഷിപ് ട്രെയിനിമാരായ എ. അശ്വതി, ടി.കെ. ശില്പശ്രീ, കെ.അശ്വിനി, ജി.സ്വാതി, ജെന്‍സി, നീതു എന്നിവര്‍ പങ്കെടുത്തു.
0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ