
കാസർകോട്: മഞ്ചേശ്വരം ഉപതെരെഞ്ഞടുപ്പിന് ഭാരത് ഇലക്‌ട്രോണിക് ലിമിറ്റഡ് നിര്‍മ്മിച്ച എം ത്രീ വിഭാഗത്തല്‍പ്പെട്ട ഇവിഎം, വിവിപാറ്റ് മെഷീനാണ് ഉപയോഗിക്കുന്നത്. 400 ബാലറ്റ് യൂണിറ്റ്, 400 കണ്‍ട്രോള്‍ യൂണിറ്റ്, 400 വി.വി.പാറ്റ് മെഷീന്‍ എന്നിവ കോയമ്പത്തൂരില്‍ നിന്നും എക്്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെയും സായുധധാരികളായ പോലീസുകാരുടെയും അകമ്പടിയോടെ കളക്‌ട്രേറ്റിലെ ഇ.വി.എം ഗോഡൗണിലേക്ക് എത്തിച്ചത്.
രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഭാരത് ഇലക്‌ട്രോണിക് ലിമിറ്റഡ് എഞ്ചിനിയര്‍മാര്‍ മെഷീനുകളുടെ പ്രാഥമിക പരിശോധന നടത്തി മെഷീനുകള്‍ പ്രവര്‍ത്തന സജ്ജമാക്കും. മെഷീനുകളുടെ പ്രാഥമിക പരിശോധന നടത്തുന്നതിന് ആവശ്യമായ ജീവനക്കാരെയും നിയമിച്ചതായി ജില്ലാ ഇലക്ഷന്‍ ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു.
2019 ജനുവരി ഒന്നിന് പ്രസിദ്ധീകരിച്ചതാണ് കരട് വോട്ടര്‍ പട്ടിക. നിലവില്‍ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ 106624 പുരുഷ വോട്ടര്‍മാരും 105462 സ്ത്രീ വോട്ടര്‍മാരും കൂടി ആകെ 212086 വോട്ടര്‍മാരാണുളളത്. മഞ്ചേശ്വരം ബൈ- ഇലക്ഷനുമായി ബന്ധപ്പെട്ട് 2019 സെപ്റ്റംബര്‍ 20 വരെ ലഭിച്ചിട്ടുളള അപേക്ഷകള്‍ മാത്രമേ പരിഗണിക്കുകയുളളൂ. അതു പ്രകാരം വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് 4533 അപേക്ഷയും വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യുന്നതിന് 670 അപേക്ഷകളും ലഭിച്ചിട്ടുണ്ട്. ഈ അപേക്ഷകള്‍ പരിശോധിച്ച് സെപ്റ്റംബര്‍ 30 തീര്‍പ്പാക്കി അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.
വോട്ടര്‍മാര്‍ക്ക് നാഷണല്‍ വോട്ടേഴ്‌സ് പോര്‍ട്ട് എന്ന വെബ് സൈറ്റിലൂടെ (www.nvs.in) മണ്ഡലത്തില്‍ വോട്ടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്താവുന്നതാണ്. കൂടാതെ 1950 എന്ന ടോള്‍ ഫ്രീ നമ്പറില്‍ കൂടി വിവരങ്ങള്‍ ലഭിക്കും.
ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരമുളള അടിസ്ഥാന സൗകര്യങ്ങള്‍ 198 ബൂത്തുകളിലും ഒരുക്കയിട്ടിണ്ട്. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട ഭിന്നശേഷിക്കാര്‍ക്കും അവശതയനുഭവിക്കുന്നവര്‍ക്കും പ്രയാസ രഹിതമായി വോട്ട് രേഖപ്പെടുത്തുവാനുളള സൗകര്യങ്ങള്‍ ഉറപ്പ് വരുത്തും. ജില്ലയില്‍ 42 വള്‍ണറബ്ള്‍ ബൂത്തുകളാണുള്ളത്. ഇവിടെ കൂടുതല്‍ സേനയെ വ്യന്യസിക്കും.
ബി.എല്‍.ഒ മാര്‍ നിയമവിരുദ്ധമായോ രാഷ്ട്രീയ പക്ഷപാതിത്വപരമായോ പെരുമാറിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോക്ടര്‍. ഡി സജിത് ബാബു പറഞ്ഞു.
സുതാര്യവും നീതിപൂര്‍വ്വവും സമാധാനപരവുമായി ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ജില്ലയില്‍ 18 നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചു. ഈ ഉദ്യോഗസ്ഥരുടെ മേല്‍ നോട്ടത്തില്‍ വിവിധ നിരീക്ഷണ ടീമുകള്‍ പ്രവര്‍ത്തിക്കും. പൊതുജനങ്ങള്‍ക്ക് മാതൃകാ പെരുമാറ്റ ചട്ട ലംഘനം, പൊതുസ്ഥലങ്ങളില്‍ അനധികൃതമായി രാഷ്ടീയ പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച പരാതികള്‍ c-vigil എന്ന ആപ്പില്‍ കൂടി പരാതിപ്പെടാവുന്നതാണ്. ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ പ്രത്യേക പരിശോധനകള്‍ നടത്തും.
മല്‍സരിക്കുന്നതിന് സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി 10000 രൂപയും എസ് സി/എസ് ടി വിഭാഗങ്ങള്‍ക്ക് 5000 രൂപയും കെട്ടി വെക്കണം. നോമിനേഷന്‍ സമര്‍പ്പിക്കുമ്പോള്‍ അംഗീകൃത ദേശീയ സംസ്ഥാന രാഷ്ടീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥിക്ക് ഒരു പ്രപ്പോസറും, റജിസ്‌ററര്‍ ചെയ്ത അംഗീകൃതമല്ലാത്ത രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിക്കും സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്കും 10 പ്രപ്പോസറും ഉണ്ടായിരിക്കണം. ഒരു സ്ഥാനാര്‍ത്ഥിക്ക് പ്രചരണത്തിനായി പരമാധി 28 ലക്ഷം രൂപയേ ചെലവഴിക്കാന്‍ പാടുള്ളൂ. കൃത്യമായി കണക്കുകള്‍ സുക്ഷിക്കണം.
നോമിനേഷന്‍ സമര്‍പ്പിക്കുമ്പോള്‍ നോമിനേഷന്‍ ഏരിയയുടെ 100 മീറ്റര്‍ ചുറ്റളവില്‍ സ്ഥാനാര്‍ത്ഥിയുടെ വാഹനമോ അകമ്പടി വാഹനങ്ങളോ പ്രവേശിക്കാന്‍ പാടുളളതല്ല. സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ 5 പേര്‍ മാത്രമേ നോമിനേഷന്‍ ഏരിയയില്‍ പ്രവേശിക്കാന്‍ പാടുളളൂ. ലഭ്യമായ പത്രികയുടെ വിവരം അതാത് ദിവസം തന്നെ സൈറ്റിലേക്ക് അപ് ലോഡ് ചെയ്യുന്നതും ഇത് പൊതു ജനങ്ങള്‍ക്ക് ceo.kerala.gov.in എന്ന സൈറ്റില്‍ കൂടി പരിശോധിക്കുവാല്‍ സാധ്യമാണ്.
0 Comments