ബേക്കല്‍: മേല്‍പ്പാലത്തില്‍ നിയന്ത്രണം വിട്ട ലോറി കൈവരികള്‍ ഇടിച്ചു തകര്‍ത്തു നിന്നു.
വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. പള്ളിക്കര മേല്‍പ്പാലത്തില്‍ ഇന്നലെ രാത്രിയായിരുന്നു അപകടം. പാലത്തിന്റെ കൈവരിയോടു ചേര്‍ന്നുള്ള സിഗ്‌നല്‍ ലൈറ്റും സര്‍വേക്കല്ലും നേരത്തെയുണ്ടായ അപകടത്തില്‍ തകര്‍ന്നിരുന്നു.
ഇവിടെ മീന്‍വണ്ടി നിയന്ത്രണം വിട്ടു മറിയുകയും വഴിയാത്രക്കാരെ ഇടിച്ചിട്ട് നിര്‍ത്താതെ പോകുകയും ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. മത്സ്യവണ്ടിയും ടിപ്പറുകളുമാണ് അമിതവേഗ വാഹനങ്ങള്‍.
0 Comments