കാഞ്ഞങ്ങാട് പൊലീസ് സബ് ഡിവിഷനില്‍ നാല് എസ്‌ഐമാരെയാണ് സ്ഥലം മാറ്റിയത്. ഹൊസ്ദുര്‍ഗ് എസ്‌ഐ എന്‍.പി.രാഘവന്‍, വെള്ളരിക്കുണ്ട് എസ്‌ഐ, എം.വി.ശ്രീദാസ് എന്നിവരെ മഞ്ചേശ്വരത്തേക്കു സ്ഥലം മാറ്റി. അമ്പലത്തറ എസ്‌ഐ, കെ.പ്രശാന്തിനു കുമ്പളയിലേക്കും ചന്തേര എസ്‌ഐ, വിപിന്‍ ചന്ദ്രനു ബദിയടുക്കയിലേക്കുമാണ് സ്ഥലംമാറ്റം. മഞ്ചേശ്വരത്തു നിന്നു വേണു എസ്‌ഐ, ബദിയടുക്കയില്‍ നിന്നു അനീഷ് എസ്‌ഐ എന്നിവരെ ഹൊസ്ദുര്‍ഗില്‍ നിയോഗിച്ചു. മഞ്ചേശ്വരം എസ്‌ഐ, അനൂപിനെ അമ്പലത്തറയിലേക്കു സ്ഥലംമാറ്റി. വെള്ളരിക്കുണ്ട്, ചന്തേര സ്റ്റേഷനുകളിലേക്ക് പുതുതായി ആരെയും നിയോഗിച്ചിട്ടില്ല. സിഐമാര്‍ക്കും ഡിവൈഎസ്പിമാര്‍ക്കും സ്ഥലംമാറ്റമുണ്ടാകുമോയെന്ന് അടുത്ത ദിവസങ്ങളിലറിയാം.

0 Comments