തിങ്കളാഴ്‌ച, സെപ്റ്റംബർ 30, 2019


കാസര്‍കോട് : മഞ്ചേശ്വരം നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി. ഖമറുദ്ദീന്‍ പത്രിക സമര്‍പ്പിച്ചു. രാവിലെ 11 മണിയോടെ മഞ്ചേശ്വരം മണ്ഡലം മുസ്ലിംലീഗ് ആസ്ഥാനമായ ഉപ്പള സി എച്ച് സൗധത്തില്‍ നിന്നും നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പമാണ് വരണാധികാരിയായ മഞ്ചേശ്വരം ഡവലപ്‌മെന്റ് ഓഫീസര്‍ എന്‍ സുരേന്ദ്രനു മുമ്പാകെ പത്രിക സമര്‍പ്പിച്ചത്.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, സി ടി അഹമ്മദലി,എ അബ്ദുല്‍റഹ്മാന്‍, ടി എ മൂസ, മഞ്ജുനാഥ ആള്‍വ തുടങ്ങി നിരവധി നേതാക്കളും പ്രവര്‍ത്തകരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ