തിങ്കളാഴ്‌ച, സെപ്റ്റംബർ 30, 2019


കാഞ്ഞങ്ങാട്: വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബര്‍ 27 ന് ക്രിയേറ്റീവ് കാഞ്ഞങ്ങാട് സംഘടിപ്പിക്കുന്ന ഉത്തരമലബാര്‍ വയലാര്‍ രാമവര്‍മ്മ ഗാനാലാപന മല്‍സത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട് നിര്‍വ്വഹിച്ചു.പ്രസിഡണ്ട് കെ.പി.മോഹനന്‍ അദ്ധ്യക്ഷം വഹിച്ചു.
ഭാരവാഹികളായ ഇ.വി.സുധാകരന്‍, എ.ഹമീദ് ഹാജി, അബ്ദുള്‍ സത്താര്‍, സുകുമാര്‍ ആശീര്‍വാദ്, അബ്ദുള്‍ ജബ്ബാര്‍, പവിത്രന്‍ കാഞ്ഞങ്ങാട്, കെ.വി.സതീശന്‍, .പ്രദീപ് അവിക്കര, സുധീര്‍ കല്ലഞ്ചിറ,കെ.കെ.ഡോമി കാഞ്ഞങ്ങാട് തുടങ്ങിയവര്‍ സംസാരിച്ചു.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ നിന്നായി 150 തോളം മല്‍സരാര്‍ത്ഥികളാണ് ഗാനാലാപന മല്‍സരത്തില്‍ മാറ്റുരയ്ക്കുന്നത്. പ്രശസ്ത സംവിധായകനും, ഗാനരചയിതാവുമായ ബാലു കിരിയത്ത് വയലാര്‍ അനുസ്മരണ പ്രഭാഷണം നടത്തും.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ