കാഞ്ഞങ്ങാട്: ജില്ലയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മലബാര്‍ വാര്‍ത്ത സീനിയര്‍ സബ്ബ് എഡിറ്ററുമായിരുന്ന ബി സി ബാബുവിന്റെ കുടുംബത്തിനായി ബിസി ബാബു കുടുംബസഹായ സമതിയുടെ നേതൃത്വത്തില്‍ ഗുരുവനത്ത് നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ബാബുവിന്റെ കുടുംബത്തിന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ കൈമാറി. സഹായസമിതി ചെയര്‍മാന്‍ എച്ച് ഗോകുല്‍ദാസ് കമ്മത്ത് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍, അഡ്വ. കെ രാജ്മോഹനന്‍, കെ ബല്‍രാജ്, കെ വേണുഗോപാലന്‍ നമ്പ്യാര്‍, എ.ഹമീദ് ഹാജി, സി.കെ വത്സലന്‍, ബി സുകുമാരന്‍, സി യൂസഫ് ഹാജി, ടി എ ഷാഫി, ഇ വി ജയകൃഷ്ണന്‍, ടി മുഹമ്മദ്അസ്ലം, പി പ്രവീണ്‍കുമാര്‍, ജോയി മാരൂര്‍, ടി കെ നാരായണന്‍ , ബഷീര്‍ ആറങ്ങാടി പ്രസംഗിച്ചു.
0 Comments