ഇന്ധനവിലയിൽ വീണ്ടും വർധന; വില വർധിക്കുന്നത് തുടർച്ചയായ എട്ടാം ദിനം
കൊച്ചി: ഇന്ധനവിലയിൽ വീണ്ടും വർധന. പെട്രോൾ ലിറ്ററിന് ഇന്ന് 23 പൈസയാണു കൂടിയത്. ഡീസലിന് 15 പൈസയും വർധിച്ചു. തുടർച്ചയായ എട്ടാം ദിവസമാണ് ഇന്ധന വിലയിൽ വർധനവുണ്ടാകുന്നത്.
പെട്രോൾ വില കൊച്ചിയിൽ 76.28 രൂപയായും ഡീസൽ വില 70.97 രൂപയായും ഉയർന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പെട്രോളിന് 2.52 രൂപയും ഡീസലിന് 2.12 രൂപയുടെയും വർധന രേഖപ്പെടുത്തി. പെട്രോളിന് 30 പൈസയുടെയും ഡീസലിന് 20 പൈസയുടെയും വർധനയാണു തിങ്കളാഴ്ച രേഖപ്പെടുത്തിയത്.
കഴിഞ്ഞ ഒന്പതിനു പെട്രോളിന് 73.76 രൂപയും ഡീസൽ വില 68.85 രൂപയുമായിരുന്നെങ്കിൽ പിന്നീടുള്ള ദിവസങ്ങളിൽ വില പടിപടിയായി ഉയരുകയായിരുന്നു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ