13 സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

13 സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു


മഞ്ചേശ്വരം: മഞ്ചേശ്വരം മണ്ഡലത്തില്‍ ഉപതെരഞ്ഞടുപ്പിനുള്ള നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായി. 13 പേര്‍ 18 സെറ്റ്   പത്രികളാണ് സമര്‍പ്പിച്ചത്. എം. അബ്ബാസ് (ഐയുഎംഎല്‍), എം.സി കമറുദ്ദീന്‍  (ഐയുഎംഎല്‍) (രണ്ട് സെറ്റ് പത്രികകള്‍ ),  രവി തന്ത്രി (ബിജെപി) (രണ്ട് സെറ്റ് പത്രികകള്‍), പി.രഘുദേവന്‍ (സിപിഐ (എം) (രണ്ട് സെറ്റ് പത്രികകള്‍), ശങ്കര റായി എം സിപിഐ(എം) (രണ്ട് സെറ്റ് പത്രികകള്‍ ), സതീഷ്ചന്ദ്ര ഭണ്ഡാരി (ബിജെപി), ഗോവിന്ദന്‍ ബി. (അബേദ്കര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ) അബ്ദുള്ള കെ (സ്വതന്ത്രന്‍)(രണ്ട് സെറ്റ് പത്രികകള്‍,) എ.കെ.എം അഷറഫ് (സ്വതന്ത്രന്‍), കമറുദ്ദീന്‍ എം സി (സ്വതന്ത്രന്‍), ജോണ്‍ ഡിസൂസ ഐ(സ്വതന്ത്രന്‍), ഡോ.കെ.പത്മരാജന്‍  (സ്വതന്ത്രന്‍), രാജേഷ് ബി (സ്വതന്ത്രന്‍) എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്.

Post a Comment

0 Comments